Latest Videos

കുറുപ്പിനെ വീഴ്‍ത്തി ആവശം, 100 കോടിയിലേക്ക് അതിവേഗം, വമ്പൻമാര്‍ ജാഗ്രതൈ

By Web TeamFirst Published Apr 21, 2024, 10:43 AM IST
Highlights

ദുല്‍ഖറിന്റെ കുറുപ്പിന്റെ കേരള ലൈഫ്‍ടൈം കളക്ഷൻ മറികടന്ന ഫഹദിന്റെ ആവേശം കുതിക്കുന്നു.

ഫഹദ് നായകനായി എത്തിയ പുതിയ ചിത്രം ആവേശം വൻ ഹിറ്റിലേക്ക് കുതിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇങ്ങനെ പോയാല്‍ ആഗോളതലത്തില്‍ 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കും എന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം ആവേശം 31 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ദുല്‍ഖറിന്റെ വമ്പൻ ഹിറ്റായ കുറുപ്പിന്റെ കളക്ഷൻ കേരളത്തില്‍ ഫഹദിന്റെ ആവേശം മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റാണ് കുറുപ്പ്. ആഗോളതലതത്തില്‍ കുറുപ്പ് നേടിയത് 81 കോടി രൂപയാണ്. കേരളത്തിലെ മാത്രമല്ല ആഗോളതലത്തിലെയും കുറിപ്പിന്റെ കളക്ഷൻ വൈകാതെ ഫഹദിന്റെ ആവേശം മറികടക്കും. ഇതിനകം ഫഹദിന്റെ ആവേശം 74 കോടി രൂപയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.

Read More: മഞ്ഞുമ്മല്‍ ബോയ്‍സ് വീണു, കേരള കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ മൂന്ന് ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!