കോലി കപ്പുയര്‍ത്തിയത് തിയറ്ററുകളില്‍ എത്ര പേര്‍ കണ്ടു? കളക്ഷനിലും റെക്കോര്‍ഡ് ഇട്ട് ഐപിഎല്‍ ഫൈനല്‍

Published : Jun 02, 2026, 04:54 PM IST
ipl final 2026 box office collections rcb vs gt

Synopsis

കായിക മത്സരങ്ങള്‍  ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നത് ഒരു പുതിയ ട്രെന്‍ഡായി മാറുകയാണ്. 

കായിക മത്സരങ്ങള്‍ ബിഗ് സ്ക്രീനില്‍ സമാനമനസ്കരുമായി ഒരുമിച്ചിരുന്ന് കാണുന്നത് ഏതൊരു സ്പോര്‍ട്സ് പ്രേമിക്കും ആവേശം പകരുന്ന കാര്യമാണ്. കേരളത്തില്‍ കൂടുതലും ഫുട്ബോള്‍ ലോകകപ്പ് വരുമ്പോഴാണ് ക്ലബ്ബുകളും കളി ആരാധകരുടെ കൂട്ടായ്മകളുമൊക്കെ ബിഗ് സ്ക്രീനില്‍ കളി കാണാനുള്ള അവസരം ഒരുക്കുന്നത്. ഇത്തവണത്തെ ടി 20 ലോകകപ്പ് നടന്നപ്പോള്‍ അവസാന മത്സരങ്ങള്‍ ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരം തിരുവനന്തപുരം അടക്കമുള്ള ചില നഗരങ്ങളില്‍ കാണികള്‍ക്ക് ലഭിച്ചിരുന്നു. ആ ഷോകളിലൊക്കെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്. ഇത്തവണത്തെ ഐപിഎല്‍ ഫൈനല്‍ ആവട്ടെ ബിഗ് സ്ക്രീനിലെ കായിക മത്സരങ്ങളുടെ പങ്കാളത്തത്തില്‍ ഒരു റെക്കോര്‍ഡ് തന്നെ ഇട്ടിരിക്കുകയാണ്.

ആര്‍സിബിയും (റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു) ഗുജറാത്ത് ടൈറ്റാന്‍സും തമ്മിലുള്ള ഐപിഎല്‍ ഫൈനല്‍ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടന്നത്. 12 ബോളുകളും അഞ്ച് വിക്കറ്റും ശേഷിക്കെ ആര്‍സിബി ആധികാരിക വിജയം നേടി ഐപിഎല്ലില്‍ തങ്ങളുടെ രണ്ടാമത്തെ കിരീടം സ്വന്തമാക്കി. ഇന്ത്യയൊട്ടാകെയുള്ള നഗരങ്ങളില്‍ നിരവധി സ്ക്രീനുകളില്‍ ഫൈനലിന് പ്രദര്‍ശനം ഉണ്ടായിരുന്നു. വിശേഷിച്ച് ബെംഗലൂരുവില്‍. വലിയ ടിക്കറ്റ് ചാര്‍ജും ആയിരുന്നു ഈ പ്രദര്‍ശനങ്ങള്‍ക്ക്. 600 മുതല്‍ 1100 വരെയുള്ള ടിക്കറ്റുകളാണ് മിക്ക തിയറ്ററുകളിലും മള്‍ട്ടിപ്ലെക്സുകളിലുമൊക്കെ വിറ്റുപോയത്. ഇപ്പോഴിതാ ആ ദിവസത്തെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഐപിഎല്‍ ഫൈനലിന്‍റെ പ്രദര്‍ശനത്തില്‍ നിന്ന് വന്നിരിക്കുന്ന കളക്ഷന്‍ 1.53 കോടിയാണ്. ഗ്രോസ് ആണ് ഇത്. നെറ്റ് ആവട്ടെ 1.36 കോടിയും. തിയറ്റര്‍ ഉടമകള്‍ക്ക് വലിയൊരു സാധ്യത തുറക്കുന്ന റിസല്‍ട്ട് ആണ് ഇത്. വരാനിരിക്കുന്ന നിരവധി കായികമേളകള്‍ക്ക് ബിഗ് സ്ക്രീന്‍ കാഴ്ച തിയറ്ററുകാര്‍ ഒരുക്കുമെന്ന് ഉറപ്പാണ്.

PREV
Read more Articles on
click me!

Recommended Stories

59 ശതമാനം ഇടിവ്! രണ്ടാം 'മണ്‍ഡേ ടെസ്റ്റി'ല്‍ ബോക്സ് ഓഫീസില്‍ അടിപതറി 'ദൃശ്യം 3'
മകളെ മറികടന്നോ അച്ഛന്‍? ബോക്സ് ഓഫീസിലെ കൗതുക മത്സരത്തില്‍ അന്തിമ വിജയം ആര്‍ക്ക്?