ഞെട്ടിച്ച് കല്‍ക്കി, ആകെ 900 കോടി കവിഞ്ഞു, കേരളത്തില്‍ നേടിയ തുക

Published : Jul 08, 2024, 08:31 AM IST
ഞെട്ടിച്ച് കല്‍ക്കി, ആകെ 900 കോടി കവിഞ്ഞു, കേരളത്തില്‍ നേടിയ തുക

Synopsis

കല്‍ക്കി കേരളത്തില്‍ നേടിയ തുക.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. രാജ്യമൊട്ടാകെ സ്വീകാര്യത നേടാൻ പ്രഭാസ് ചിത്രത്തിന് സാധിക്കുന്നുണ്ട്. ആഗോളതലത്തില്‍ പ്രഭാസിന്റെ കല്‍ക്കി 900 കോടിയില്‍ അധികം നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 24കോടി കല്‍ക്കി 2898 എഡി 11 ദിവസങ്ങളില്‍ നേടിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുണ്ട്.

കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാമെന്ന കുറിപ്പുമായി രംഗത്ത് എത്തുകയായിരുന്നു നിര്‍മാതാക്കള്‍. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു. പ്രീ സെയില്‍ ബിസിനസ് 100 കോടി രൂപ കവിഞ്ഞിരുന്നു എന്നാണ് രാജ്യമൊട്ടാകെയുള്ള തിയറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മറ്റ് പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അമിതാഭ് ബച്ചനുമുണ്ടെന്നത് ആവേശത്തിലാക്കിയിരുന്നു. ദുല്‍ഖറും എസ് എസ് രാജമൗലിക്കുമൊപ്പം ചിത്രത്തില്‍ അന്നാ ബെന്നുമുണ്ടായിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.

Read More: ബോളിവുഡിനെ വിറപ്പിച്ച് കല്‍ക്കി, ഹിന്ദി കളക്ഷൻ ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ജനനായകനി'ൽ തലവര മാറി ജീവ ! 4 ദിനത്തിൽ ബജറ്റ് തിരികെ നിർമാതാവിന്റെ കീശയിൽ, ടിടിടി കളക്ഷൻ
കളക്ഷനില്‍ മുന്നില്‍ ആര്? കഴിഞ്ഞ 6 മാസത്തെ ഒഫിഷ്യല്‍ ലിസ്റ്റ് പുറത്തുവിട്ട് ഏരീസ് പ്ലെക്സ്