മലൈക അറോറയുടെ മറുപടി.
മലൈക അറോറയും അര്‍ജുൻ കപൂറും വിവാഹിതാരാകാൻ പോകുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടൻ അര്‍ബാസ് ഖാനുമായി താരം വിവാഹ മോചനം നേടിയിരുന്നു. അര്‍ബാസ് ഖാൻ വീണ്ടും അടുത്തിടെ വിവാഹിതനാകുകയും ചെയ്‍തിരുന്നു. മലൈക അറോറയും താൻ വീണ്ടും വിവാഹിതയാകും എന്ന് വെളിപ്പെടുത്തിയതാണ് ചര്‍ച്ചയാകുന്നത്.
ഫറാ ഖാൻ ഒരു ഷോയില്‍ ചോദിച്ചപ്പോഴാണ് മലൈക മനസ് തുറന്നത്. 2024ല്‍ മലൈക അറോറ വിവാഹിതയാകുമോ എന്നായിരുന്നു ഫറാ ഖാൻ ഒരു ഷോയില്‍ ചോദിച്ചത്. ആരെങ്കിലുമുണ്ടെങ്കില്‍ 100 ശതമാനവും താൻ വിവാഹിതയാകും എന്നായിരുന്നു മലൈകയുടെ മറുപടി. അങ്ങനെ ഒരുപാടു പേരുണ്ടാകും എന്നായിരുന്നു ഷോയുടെ അവതാരകയായ ഫറാ ഖാന്റെ മറുപടി. അങ്ങനെയല്ല എന്നോട് നേരിട്ട് ആരെങ്കിലും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടാല്‍ എന്നാണ് ഉദ്ദേശിച്ചത് എന്ന് മലൈക വ്യക്തമാക്കി. ആരെങ്കിലും അങ്ങനെയുണ്ടോ എന്ന ഫറ ചോദിക്കുകയും ചെയ്‍തു. ഫറാ ഖാനോട് തന്ത്രപരമായ മറുപടി പറഞ്ഞ് ഒഴിയുകയായിരുന്നു മലൈക.
കുറേക്കാലമായി മലൈക യുവ ബോളിവുഡ് താരം അര്‍ജുൻ കപൂറുമായി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ ഉണ്ടാകാറുണ്ടത്. ഇരുവരും 2018ലാണ് ഡേറ്റിംഗ് തുടങ്ങിയത്. 2019ല്‍ ഇക്കാര്യം പരസ്യമാക്കുകയും ചെയ്‍തു. അര്‍ബ്ബാസ് ഖാനുമായി മലൈക അറോറ വിവാഹ മോചനം നേടിയത് 2017ലായിരുന്നു. അബ്ബാസ് ഖാൻ ഷുറാ ഖാനുമായി വിവാഹിതനായത് അടുത്തിടെയാണ്.
മലൈകയ്ക്കും അര്‍ബാസിനും അര്‍ഹാൻ എന്നൊരു മകനും ഉണ്ട്. നിലവില്‍ യുഎസില്‍ അര്‍ഹാൻ സിനിമ സംവിധാനം പഠിക്കുകയാണ്. മേക്കപ്പ് ആര്‍ടിസ്റ്റ് ഷുറാ ഖാനുമായി വിവാഹിതനാകുന്നതിനു മുമ്പ് അര്‍ബാസ് മോഡലായ ജോര്‍ജിയ ആൻഡ്രായാനിയുമായി പ്രണയത്തിലായിരുന്നു. എന്തായാലും അര്‍ജുൻ കപൂറും മലൈകയും വിവിഹിതകാരുമോ എന്നതില്‍ വ്യക്തതയുണ്ടാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
Read More: ആമിറും പ്രഭാസുമല്ല, ഇന്ത്യയില്‍ 100 കോടി ക്ലബില്‍ ആ ഡിസ്‍കോ ഡാൻസറാണ് ആദ്യമെത്തിയത്
