കേരളത്തിലും കുതിക്കുന്ന ലിയോ, വിജയ് ചിത്രം അമ്പരപ്പിക്കുന്ന നേട്ടത്തില്‍

Published : Oct 23, 2023, 08:46 AM IST
കേരളത്തിലും കുതിക്കുന്ന ലിയോ, വിജയ് ചിത്രം അമ്പരപ്പിക്കുന്ന നേട്ടത്തില്‍

Synopsis

ലിയോയുടെ കേരളത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

കേരളത്തിലും ലിയോ ആരവമാണ് ഇപ്പോള്‍. റിലീസിനു മുന്നേ ലിയോ കേരളത്തിലെ കളക്ഷൻ റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. കേരള ബോക്സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡ് ലിയോയുടെ പേരിലായി. കേരളത്തില്‍ ലിയോയുടെ നാല് ദിവസത്തെ കളക്ഷൻ വിസ്‍മയിപ്പിക്കുന്നതാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

കേരളത്തില്‍ വിജയ്‍യുടെ ലിയോ 30 കോടിയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.  വൻ ഹൈപ്പിലെത്തുന്നതിനാല്‍ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ നേട്ടമാണ് ഉണ്ടായിരുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ലിയോയുടെ പ്രധാന ആകര്‍ഷണം. ആ ആകര്‍ഷണവുമായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ലിയോ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന കാഴ്‍ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി 100 കോടി എന്ന നേട്ടിത്തിലേക്ക് ലിയോ എത്തുകയാണാ്. ലിയോയ്‍ക്ക് പുലര്‍ച്ച നാലിനുള്ള ഫാൻസ് ഷോ തമിഴ്‍നാട്ടില്‍ ഉണ്ടായിരുന്നില്ലെങ്കിലും ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ചപ്പോള്‍ വമ്പൻ സ്വീകരണം ലഭിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം ലിയോ 100 കോടി നേരത്തെ നേടിയിരുന്നു എന്നാണഅ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഇനി വിജയ്‍യുടെ ലിയോ 200 കോടി ക്ലബില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷൻ റെക്കോര്‍ഡ് വിജയ്‍യുടെ ലിയോ റിലീസിനു മുന്നേ മറികടന്നിട്ടുണ്ട്.  തെലുങ്കിലും വിജയ്‍യ്‍ക്ക് നിരവധി ആരാധരുണ്ട്. നന്ദമുരി ബാലകൃഷ്‍ണയുടെ ഭഗവന്ത് കേസരി സിനിമയും ലിയോയ്‍ക്കൊപ്പം എത്തിയെങ്കിലും തെലുങ്കിലും വിജയ് ചിത്രം സ്വീകരിക്കപ്പെട്ടിരുന്നു. ഇങ്ങനെയായാതിനാല്‍ ഏതാണ്ടെല്ലാ തമിഴ് സിനിമകളുടെയും കളക്ഷൻ റെക്കോര്‍ഡും ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി ഒരുക്കിയ ലിയോ അധികം വൈകാതെ മറികടക്കും എന്നാണ്  ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Read More: റെക്കോര്‍ഡ് കുതിപ്പ്, കേരളത്തിലെ ലിയോയുടെ കളക്ഷൻ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം
വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍