Asianet News MalayalamAsianet News Malayalam

റെക്കോര്‍ഡ് കുതിപ്പ്, കേരളത്തിലെ ലിയോയുടെ കളക്ഷൻ കണക്കുകള്‍ പുറത്ത്

ലിയോയുടെ കേരള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

Leo Kerala box office collection report out Vijay starrer earns 24 85 crore hrk
Author
First Published Oct 22, 2023, 2:17 PM IST | Last Updated Oct 22, 2023, 2:27 PM IST

കേരളത്തിലും ലിയോ ആവേശമായി മാറിയിരുന്നു. കേരള ബോക്സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷനിലെ റെക്കോര്‍ഡും ലിയോയുടെ പേരിലാണ് ഇപ്പോള്‍. വിജയ്‍യുടെ ലിയോ റിലീസിന് 12 കോടി രൂപയാണ് കേരളത്തില്‍ നിന്ന് നേടിയത്. കേരളത്തിലെ ലിയോയുടെ മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടു. 

കേരളത്തില്‍ ലിയോ റിലീസിന് 12 കോടി നേടി റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയപ്പോള്‍ രണ്ടാം ദിവസം 5.85 കോടിയും മൂന്നാം ദിവസം ഏഴ് കോടിയുമാണ്. കേരളത്തില്‍ നിന്ന് ആകെ 24.85 കോടി രൂപയാണ് ലിയോ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം  100 കോടി നേടുക എന്ന റെക്കോര്‍ഡിലേക്ക് ഇന്ന് ലിയോ എത്തും എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനകം ഇന്ത്യയില്‍ നിന്ന് 100 കോടി രൂപ എന്ന നേട്ടത്തില്‍ ലിയോ എത്തിയിട്ടുണ്ട്.

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം എന്ന ആകര്‍ഷണമാണ് ലിയോയ്‍ക്ക് വൻ ഹൈപ്പ് നേടിക്കൊടുത്തത്. സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‍ടിച്ച സിനിമാറ്റിക് യൂണിവേഴ്‍സില്‍ ലിയോയും എത്തിയത് ആരാധകര്‍ക്ക് വലിയ ആവേശമായി. അതിനാല്‍ ലിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജയിലറിനെയും ജവാനെയുമൊക്കെ പിന്നിലാക്കിയാണ് വിജയ് ചിത്രം ലിയോയുടെ കുതിപ്പ് എന്ന ഒരു പ്രത്യേകതയുമുണ്ട്.

പാര്‍ഥിപൻ, ലിയോ എന്നീ രണ്ട് കഥാപാത്രങ്ങളായി വിജയ് നിറഞ്ഞാടിയിരിക്കുന്നു എന്നതാണ് ദളപതി ആരാധകരെ ആവേശത്തിലാക്കുന്നത്. ആദ്യ പകുതിയാണ് ലിയോ എന്ന ചിത്രം കണ്ടവര്‍ ഒരുപോലെ മികച്ചത് എന്ന് അഭിപ്രായപ്പെടുന്നത്. എന്തായാലും ലോകേഷ് കനകരാജിന് മികച്ച സിനിമാ അനുഭവം പകരാൻ സാധിച്ചു എന്നാണ് ലിയോ കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ദളപതി വിജയ്‍യുടെ നായികയായി തൃഷയെത്തിയ ചിത്രത്തില്‍ ഗൌതം വാസുദേവ് മേനോൻ, ബാബു ആന്റണി, മാത്യു, അര്‍ജുൻ, പ്രിയ ആനന്ദ്, മധുസുധൻ റാവു, രാമകൃഷ്‍ണൻ, സഞ്‍ജയ് ദത്ത് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്.

Read More: ഇതാ നായകൻ വീണ്ടും വരവായി, ചിത്രം 4കെയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios