
ഒരു കാലത്ത് കോടി ക്ലബ്ബ് സിനിമളെന്നാല്‍ ബോളിവുഡ് ആയിരുന്നു. മറ്റ് ഇന്റസ്ട്രികളിൽ വല്ലപ്പോഴും 50ഉം 100ഉം കോടി ക്ലബ്ബ് പടങ്ങൾ ലഭിച്ചിരുന്നപ്പോൾ പക്ഷേ മലയാളത്തിന് അത് ഏറെ വിദൂരമായിരുന്നു. ഇന്നക്കഥ മാറി ബോളിവുഡിനെ വരെ വിറപ്പിച്ച് കൊണ്ടുള്ള നേട്ടം കൊയ്യുകയാണ് മലയാള സിനിമ. വിദൂരമായി നിന്നിരുന്ന 50ഉം 100ഉം കോടി ക്ലബ്ബ് സിനിമകൾ ധാരാളമായി മോളിവുഡിന് ലഭിച്ചു. എന്തിനേറെ 200 കോടി ക്ലബ്ബ് സിനിമകൾ വരെ നിലവിൽ മലയാളത്തിന് ഉണ്ട്. ഇതിനെല്ലാം തുടക്കം കുറിച്ചത് മോഹൻലാൽ ആണ് എന്ന കാര്യത്തിൽ തർക്കമില്ല. പുലിമുരുകനിലൂടെ ആദ്യ 100 കോടി ക്ലബ്ബ് സിനിമ മോളിവുഡിന് സമ്മാനിച്ച മോഹൻലാൽ, എമ്പുരാനിലൂടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ എന്ന ഖ്യാതി സമ്മാനിച്ചു.
നിലവിൽ ലോക എന്ന സൂപ്പർ ഹീറോ സിനിമയാണ് കോടി ക്ലബ്ബിൽ ഇടം നേടിയത്. മികച്ച പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം മൗത്ത് പബ്ലിസിറ്റിയും ഏറ്റുവാങ്ങി ലോക മുന്നേറുന്നതിനിടെ മലയാളത്തിൽ ഇതുവരെ ലഭിച്ച 100 കോടി ക്ലബ്ബ് സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് മോഹൻലാൽ ആണ്. പന്ത്രണ്ട് 100 കോടി സിനിമകളിൽ നാലും മോഹൻലാലിന്റെ പേരിലാണ്. ലിസ്റ്റിൽ 12-ാമത് കല്യാണി പ്രിയദർശന്റെ ലോകയാണ്.
മോളിവുഡിലെ 100 കോടി ക്ലബ്ബ് സിനിമകളും നടന്മാരും
2016 - പുലിമുരുകൻ- മോഹൻലാൽ
2019 - ലൂസിഫർ- മോഹൻലാൽ
2023 - 2018 സിനിമ- മൾട്ടി സ്റ്റാർ മൂവി
2024 - മഞ്ഞുമ്മൽ ബോയ്സ്- മൾട്ടി സ്റ്റാർ മൂവി
2024 - പ്രേമലു- നസ്ലെൻ
2024 - ആടുജീവിതം- പൃഥ്വിരാജ്
2024 - ആവേശം- ഫഹദ് ഫാസിൽ
2024 - എആർഎം- ടൊവിനോ തോമസ്
2024 - മാർക്കോ- ഉണ്ണി മുകുന്ദൻ
2025 - എമ്പുരാൻ- മോഹൻലാൽ
2025 - തുടരും- മോഹൻലാൽ
2025 - ലോക- കല്യാണി പ്രിയദർശൻ