തുടരും ശരിക്കും എത്ര നേടി ? ആദ്യ രണ്ടും മോഹൻലാലിന്, ഞെട്ടിച്ച് പടക്കളം ! ചാക്കോച്ചനെ വെട്ടി നസ്ലെൻ; മോളിവുഡിന്റെ പണംവാരി പടങ്ങൾ

Published : Jun 17, 2025, 05:01 PM ISTUpdated : Jun 17, 2025, 05:06 PM IST
mohanlal

Synopsis

2025ൽ പണംവാരിയ മലയാള സിനിമകൾ.

ലയാള സിനിമയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച സിനിമകളടക്കം റിലീസായ വർഷമാണ് 2025. രണ്ട് സിനിമകളാണ് ഇന്റസ്ട്രി ഹിറ്റും ബ്ലോക് ബസ്റ്റർ ഹിറ്റും സ്വന്തമാക്കിയത്. ഒപ്പം മികച്ച ത്രില്ലറുകളും ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറും കോമഡി പടങ്ങളും മലയാളികൾക്ക് മുന്നിലെത്തി. അവ മികച്ച കളക്ഷനും നേടി. ഇനിയും നിരവധി സിനിമകൾ റിലീസ് ചെയ്യാനുമുണ്ട്. ഈ അവസരത്തിൽ 2025 ആറാം മാസംവരെ റിലീസ് ചെയ്ത മലയാള സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. കേരളത്തില്‍ നിന്നും മാത്രം സിനിമകള്‍ നേടിയ കളക്ഷനാണിത്. 

ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിരിക്കുന്നത് മോഹൻലാൽ സിനിമകളാണ്. തുടരുവും എമ്പുരാനും. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ഇന്റസ്ട്രി ഹിറ്റാണെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ ചിത്രം തുടരും ആണ്. എമ്പുരാൻ 86.3 കോടി നേടിയപ്പോൾ, 118.5 കോടിയാണ് തുടരും(Estimated Closing Numbers) നേടിയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. മൂന്നാം സ്ഥാനത്ത് നസ്ലെൻ നായകനായി എത്തിയ ആലപ്പുഴ ജിംഖാന ആണ്. 38.4 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ചിത്രം നേടിയത്.

29.75 കോടിയുമായി കുഞ്ചാക്കോയുടെ ഓഫീസർ ഓൺ ഡ്യൂട്ടി നാലാം സ്ഥാനത്തും 26.85 കോടിയുമായി രേഖാചിത്രം അഞ്ചാം സ്ഥാനത്തും എത്തിയിട്ടുണ്ട്. പതിനഞ്ച് സിനിമകളടങ്ങിയ ലിസ്റ്റിൽ പടക്കളം മമ്മൂട്ടിയുടെ ‍‍ഡൊമിനിക്, ബേസിലിന്റെ പൊൻമാൻ എന്നീ പടങ്ങളെ പിന്തള്ളിക്കൊണ്ട് മുന്നിലെത്തി. ഈ വർഷം റിലീസ് ചെയ്ത മമ്മൂട്ടിയുടെ രണ്ട് സിനിമകളും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

2025ൽ പണംവാരിയ മലയാള സിനിമകൾ

  •  തുടരും - 118.5 കോടി
  •  എമ്പുരാൻ - 86.3 കോടി
  •  ആലപ്പുഴ ജിംഖാന - 38.4 കോടി
  •  ഓഫീസർ ഓൺ ഡ്യൂട്ടി - 29.75 കോടി
  •  രേഖാചിത്രം - 26.85 കോടി
  •  പ്രിൻസ് ആൻഡ് ഫാമിലി - 17.3 കോടി (Still Running)
  •  നരിവേട്ട - 17 കോടി (Still Running)
  •  ബസൂക്ക - 13.55 കോടി
  •  മരണമാസ് - 12.75 കോടി
  •  പടക്കളം - 12.5 കോടി (Still Running)
  •  പൊൻമാൻ - 10.5 കോടി
  •  ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ് - 9.65 കോടി
  •  ബ്രൊമനാൻസ് - 9.25 കോടി
  •  ഐഡന്റിറ്റി - 8.5 കോടി
  •  ഒരു ജാതി ജാതകം - 7.75 കോടി

PREV
Read more Articles on
click me!

Recommended Stories

102 അധിക സ്ക്രീനുകള്‍, നാളെ പുലര്‍ച്ചെ 6.30 ന് ആദ്യ ഷോ! 'കളങ്കാവല്‍' ഓപണിംഗില്‍ എത്ര നേടും?
അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്