മൂന്നാം വാരത്തിലും 150 ല്‍ അധികം തിയറ്ററുകള്‍; 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' 16 ദിവസം കൊണ്ട് എത്ര നേടി? കണക്കുകള്‍

Published : May 25, 2025, 03:01 PM IST
മൂന്നാം വാരത്തിലും 150 ല്‍ അധികം തിയറ്ററുകള്‍; 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' 16 ദിവസം കൊണ്ട് എത്ര നേടി? കണക്കുകള്‍

Synopsis

ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച ചിത്രം

ദിലീപ് നായകനായ ചിത്രങ്ങളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിച്ച ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രം മെയ് 9 നാണ് തിയറ്ററുകളില്‍ എത്തിയത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ദിലീപിന്‍റെ കരിയറിലെ 150-ാം ചിത്രം എന്നതിനൊപ്പം മാജിക് ഫ്രെയിംസിന്‍റെ 30-ാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. മികച്ച സ്ക്രീന്‍ കൗണ്ടോടെ മൂന്നാം വാരം പ്രദര്‍ശനം തുടരുകയാണ് നിലവില്‍ ചിത്രം. നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചത് അനുസരിച്ച് മൂന്നാം വാരത്തില്‍ ചിത്രം കേരളത്തില്‍ 150 ല്‍ അധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബോക്സ് ഓഫീസില്‍ ഇതുവരെയുള്ള ചിത്രത്തിന്‍റെ നേട്ടം എത്രയെന്നത് പരിശോധിക്കാം.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ആദ്യ 16 ദിവസം കൊണ്ട് (ഇന്നലെ വരെ) ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് 14.94 കോടിയാണ്. നെറ്റ് കളക്ഷന്‍ 12.96 കോടിയും. അതേസമയം വിദേശ കളക്ഷന്‍ 5.8 കോടിയുമാണ്. ഇതെല്ലാം ചേര്‍ത്ത് 15 ദിവസങ്ങളില്‍ നിന്നുള്ള ആഗോള കളക്ഷന്‍ 20.74 കോടിയാണ്. 

ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച ചിത്രമാണിത്. ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണ് ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ആണ്. ദിലീപ്- ധ്യാൻ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ദിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്‍റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. റിലീസിന് ശേഷമാണ് അണിയറക്കാര്‍ ചിത്രത്തിനായുള്ള പ്രൊമോഷല്‍ അഭിമുഖങ്ങളും മറ്റും നല്‍കിയത്. ഇവയും ശ്രദ്ധ നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മൂന്നാം വാരത്തിലും മികച്ച നേട്ടവുമായി 'ജനനായകന്‍'; ഇതുവരെ നേടിയത്
നായകനായും ഞെട്ടിച്ച് ലോകേഷ് കനകരാജ്, ഓപ്പണിംഗ് കളക്ഷൻ വൻ തുക