ഒടുവില്‍ 2018ഉം വീണു, കേരള കളക്ഷനിലും ഇനി ആ റെക്കോര്‍ഡ് ആടുജീവിതത്തിന്

Published : Apr 09, 2024, 04:07 PM ISTUpdated : Apr 09, 2024, 09:28 PM IST
ഒടുവില്‍ 2018ഉം വീണു, കേരള കളക്ഷനിലും ഇനി ആ റെക്കോര്‍ഡ് ആടുജീവിതത്തിന്

Synopsis

കേരളത്തില്‍ നിന്ന് മാത്രമായി ആ കളക്ഷൻ റെക്കോര്‍ഡ്.

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രം ആടുജീവിതമായാല്‍ അത്ഭുതപ്പെടാനില്ല. അതിവേഗമാണ് പൃഥ്വിരാജിന്റെ ആടുജീവിതം ആഗോള കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായും ആടുജീവിതം കളക്ഷനില്‍ ഒരു പുതിയ റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി രൂപയിലധികം വേഗത്തില്‍  നേടിയ മലയാള ചിത്രമായിരിക്കുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം.

കേരളത്തില്‍ നിന്ന് വെറും 12 ദിവസങ്ങള്‍ കൊണ്ടാണ് പൃഥ്വിരാജിന്റെ ആടുജീവിതം റെക്കോര്‍ഡിട്ടതെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ടൊവിനോ തോമസ് നായകനായ ഹിറ്റ് ചിത്രം 2018നെയാണ് പൃഥ്വിരാജിന്റെ ആടുജിവിതം മറികടന്നത്. ടൊവിനോ നായകനായ 2018, 13 ദിവസങ്ങള്‍ കൊണ്ടായിരുന്നു കേരളത്തില്‍ നിന്ന് 50 കോടി ക്ലബില്‍ എത്തിയത്. മോഹൻലാല്‍ നായകനായ ലൂസിഫര്‍ 18 ദിവസങ്ങള്‍ കൊണ്ട് ആ നേട്ടത്തിലെത്തിയതിനാല്‍ മൂന്നാമതാണെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

ആടുജീവിതം ആഗോളതലത്തില്‍ ആകെ 116 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതമാണ്. മലയാളത്തില്‍ വേഗത്തില്‍ ആഗോളതലത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്.

ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കിയത് ബ്ലെസ്സിയാണ്. നജീബായി നടൻ പൃഥ്വിരാജ് വേഷമിട്ടപ്പോള്‍ ചിത്രത്തില്‍ നായകന്റെ ജോഡിയായായത് അമലാ പോളാണ്. ആടുജീവിതത്തിന്റെ ബജറ്റ് ആകെ 82 കോടി രൂപയായിരുന്നു. ആടുജീവിതത്തിന്റെ ബജറ്റ് വെളിപ്പെടുത്തിയതും ബ്ലസ്സിയാണ്.

Read More: ബോളിവുഡിന്റെ ക്രൂവിനെ മറികടന്നു, ഇന്ത്യയില്‍ ടിക്കറ്റ് വില്‍പനയില്‍ ആടുജീവിതത്തിന് മുന്നില്‍ ആ ചിത്രം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി