
ഇന്ത്യൻ സിനിമയെ അത്ഭുതപ്പെടുത്തിയ ബാഹുബലി ഫ്രാഞ്ചസി റീ റീലിസ് ചെയ്‍തിരുന്നു. ആദ്യഭാഗമായ ബഹുബലി റിലീസ് ചെയ്‍തിട്ട് പത്ത് വർഷം തികയുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു റീ റിലീസ്. 'ബാഹുബലി ദി എപ്പിക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31നാണ് തിയറ്ററുകളിൽ എത്തിയത്. റീ റീലീസ് കളക്ഷനിലും ചരിത്രം സൃഷ്‍ടിച്ചിരിക്കുകയാണ് ബാഹുബലി. ബാഹുബലി റീ റീലീസില്‍ ആഗോള ബോക്സ് ഓഫീസില്‍ 51 കോടി നേടിയിരിക്കുകയാണ്. ഒരു ഇന്ത്യൻ സിനിമ റീ റിലീസില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്. തമിഴ് സൂപ്പര്‍ താരം വിജയ്‍യുടെ കളക്ഷൻ റെക്കോര്‍ഡ് മറികടന്നായിരുന്നു ബാഹുബലി കുതിച്ചത്. വിജയ്‍യുടെ ഗില്ലി ആഗോള ബോക്സ് ഓഫീസില്‍ 32.50 കോടി രൂപയായിരുന്നു റീ റിലീസില്‍ നേടിയത്.
2015ൽ ബാഹുബലി - ദി ബിഗിനിംങ് എന്ന ആദ്യ ഭാഗവും 2017 ൽ ബാഹുബലി 2 - ദി കൺക്ലൂഷനും ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു. രാജമൗലിയുടെ ബാഹുബലി രണ്ട് 1,810.60 കോടി കളക്ഷൻ നേടിയിരുന്നു. 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്‍തിരുന്നത്. സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് 'ബാഹുബലി - ദി എപ്പിക്' കേരളത്തിലെ തിയേറ്ററുകളിൽ വീണ്ടും എത്തിച്ചത്.
3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള അസാധാരണ ദൃശ്യാനുഭവമായാണ് 'ബാഹുബലി ദി എപ്പിക്' പ്രേക്ഷകർക്ക് മുന്നിലെത്തിയത്. നൂറിലധികം തിയേറ്ററുകളിലാണ് റീ റിലീസ് ചാർട്ട് ചെയ്‍തത്., കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിച്ചു. മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് - അക്ഷയ് പ്രകാശ്, അഖിൽ വിഷ്‍ണു വി എസ്.
ബാഹുബലിയുടെ കഥ എഴുതിയത് എസ് എസ് രാജമൗലിയുടെ പിതാവ് വി വിജയേന്ദ്ര പ്രസാദ് ആണ്. ഇന്ത്യന്‍ സിനിമയുടെ അതുവരെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങള്‍ തന്നെ മാറ്റിമറിക്കാൻ ബാഹുബലിക്ക് സാധിച്ചു. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക