60 കോടി പടം, കഷ്ടപ്പെട്ട് രക്ഷപ്പെടുമോ സൂര്യ: കങ്കുവ ദുരന്തത്തിന് ശേഷം റെട്രോയ്ക്ക് തീയറ്ററില്‍ സംഭവിച്ചത് !

Published : May 05, 2025, 08:03 AM IST
60 കോടി പടം, കഷ്ടപ്പെട്ട് രക്ഷപ്പെടുമോ സൂര്യ: കങ്കുവ ദുരന്തത്തിന് ശേഷം റെട്രോയ്ക്ക് തീയറ്ററില്‍ സംഭവിച്ചത് !

Synopsis

സൂര്യയുടെ റെട്രോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്സോഫീസില്‍ ചിത്രം വിജയിക്കുമോ, ആദ്യ വാര കണക്കുകള്‍ ഇങ്ങനെ

ചെന്നൈ: സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാണ്.കങ്കുവ എന്ന വന്‍ ഫ്ലോപ്പിന് ശേഷം തീയറ്ററില്‍ എത്തുന്ന ചിത്രം എന്നതിനാല്‍ തന്നെ സൂര്യ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയ ചിത്രമായിരുന്നു റെട്രോ. എന്നാല്‍ ആദ്യ ദിനം മുതല്‍ സമിശ്രമായ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇത് ചിത്രത്തിന്‍റെ റിലീസ് വാരാന്ത്യത്തിലെ കളക്ഷനിലും പ്രതിഫലിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  

വ്യാഴാഴ്ചയാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. ഒപ്പണിംഗ് ഡേയില്‍ ചിത്രത്തിന്‍റെ നെറ്റ് കളക്ഷന്‍ ഇന്ത്യയില്‍ 19.25 കോടി ആയിരുന്നു. വെള്ളിയാഴ്ച അത് 7.75 കോടിയായി. പിന്നാലെ ശനിയാഴ്ച അത് 8 കോടിയായി ഉയര്‍ന്നു. ആദ്യ ഞായറാഴ്ച സൂര്യ ചിത്രം ആദ്യ കണക്കുകള്‍ പ്രകാരം നേടിയത് 8.48 കോടി രൂപയാണ്. അതായത് ശനിയാഴ്ചത്തേക്കാള്‍ 6 ശതമാനം കളക്ഷന്‍ വര്‍ദ്ധനവ് മാത്രം. ഇതോടെ ചിത്രം ഇന്ത്യയില്‍ 43.48 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. 

പൂജ ഹെഗ്‌ഡെ, ജയറാം, ജോജു ജോർജ്, കരുണാകരൻ, നാസർ, പ്രകാശ് രാജ് എന്നിവരും റെട്രോയിൽ അഭിനയിക്കുന്ന ചിത്രമാണ് റെട്രോ. ശ്രിയ ശരൺ ഒരു പ്രത്യേക അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. ആദ്യ ബോക്സ് ഓഫീസ് നിരാശ ഉണ്ടായിരുന്നിട്ടും ചിത്രം ഇപ്പോഴും ബ്രേക്ക് ഈവണ്‍ സാധ്യതകൾ നിലനിർത്തുന്നു എന്നാണ് ലഭിക്കുന്ന സൂചന. 

വരും ദിവസങ്ങളിൽ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവരുമുണ്ട്. ഈ വാരാദിനങ്ങളില്‍ പിടിച്ച് നിന്ന് അടുത്ത വാരാന്ത്യം ലഭിച്ചാല്‍ ചിത്രം രക്ഷപ്പെടാം. ചിത്രത്തിന്‍റെ നിര്‍മ്മാണം 65 കോടിയോളം മുടക്കി നടത്തിയത് സൂര്യയുടെ പ്രൊഡക്ഷന്‍ ഹൌസ് 2ഡി എന്‍റര്‍ടെയ്മെന്‍റാണ്. റെട്രോയ്ക്ക് അതിന്റെ നിലവിലെ ട്രെൻഡിനെ മാറ്റി ബോക്സ് ഓഫീസ് വിജയമായി മാറാൻ കഴിയുമോ എന്ന് കണ്ടറിയണം. 

സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. വസ്ത്രാലങ്കാരം നിര്‍വഹിക്കുന്ന് പ്രവീണ്‍ രാജ. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, അഴകിയകൂത്തന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍ മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്.

PREV
Read more Articles on
click me!

Recommended Stories

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ; 'മിണ്ടിയും പറഞ്ഞും' റിലീസിനൊരുങ്ങുന്നു
ഇത് നൂറ് കോടിയിലേക്കുള്ള ആദ്യ പടിയോ? ആദ്യദിന കളക്ഷനിൽ ഞെട്ടിച്ച് 'കളങ്കാവൽ'