മികച്ച അഭിപ്രായം, കളക്ഷന്‍ എത്ര? 'റോന്ത്' ആദ്യ 2 ദിനങ്ങളില്‍ നേടിയത്

Published : Jun 15, 2025, 11:42 AM IST
ronth malayalam movie 2 days box office collection dileesh pothan roshan mathew

Synopsis

ഷാഹി കബീറിന്‍റെ രചനയും സംവിധാനവും

പൊലീസ് കഥാപാത്രങ്ങളെ വേറിട്ട രീതിയില്‍ അവതരിപ്പിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാഹി കബീര്‍. ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് ആയ ജോസഫിന്‍റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ഷാഹി നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ്. ഇലവീഴാ പൂഞ്ചിറയിലൂടെ സംവിധായകനായ അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് റോന്ത്. ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും ഷാഹി ആണ്. ഇരുവരും അവതരിപ്പിക്കുന്നത് പൊലീസ് കഥാപാത്രങ്ങളെയാണ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 67 ലക്ഷമാണ്. എന്നാല്‍ രണ്ടാം ദിനമായ ശനിയാഴ്ച ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തി. 1.15 കോടിയാണ് രണ്ടാം ദിനത്തിലെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്നായി 1.82 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. ഞായറാഴ്ചയായ ഇന്നും ചിത്രം കളക്ഷനില്‍ നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

ഒരു രാത്രി പട്രോളിം​ഗിന് ഇറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. യോഹന്നാൻ എന്ന എസ്ഐ ആയി ദിലീഷ് പോത്തനും ദിനനാഥ് എന്ന ഡ്രൈവറായി റോഷൻ മാത്യുവും ആണ് എത്തുന്നത്. ഇലവീഴാ പൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പർ ഹിറ്റായ ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം അദേഹം തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം