ആ ക്ലബ്ബിലെ ഏഴാമന്‍! വേ​ഗതയില്‍ പൃഥ്വിയെയും ഫഹദിനെയും ടൊവിനോയെയും മറികടന്ന് നിവിന്‍

Published : Jan 05, 2026, 05:55 PM IST
sarvam maya in the club of malayalam movies which collected 50 crores in kerala

Synopsis

ബോക്സ് ഓഫീസില്‍ ഇതിനകം കൗതുകകരമായ പല നേട്ടങ്ങളും ചിത്രം ഉണ്ടാക്കിയിട്ടുണ്ട്

മലയാള സിനിമയുടെ കഴിഞ്ഞ വര്‍ഷം അവസാനിച്ചത് ഒരു ജനപ്രിയ താരത്തിന്‍റെ വന്‍ വിജയത്തിലേക്കുള്ള തിരിച്ചുവരവ് കണ്ടുകൊണ്ടാണ്. നിവിന്‍ പോളിയുടേതായിരുന്നു അത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ എന്ന ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരുന്നു. വെറും 10 ദിവസം കൊണ്ടാണ് ഈ നേട്ടം. അതേസമയം ബോക്സ് ഓഫീസില്‍ കൗതുകകരമായ മറ്റ് പല നേട്ടങ്ങളും ചിത്രം ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് കേരളത്തില്‍ നിന്ന് മാത്രം നേടിയ ​ഗ്രോസ് ആണ്. കേരളത്തില്‍ നിന്ന് മാത്രം 50 കോടിക്ക് മുകളില്‍ ​ഗ്രോസ് കളക്ഷന്‍ ചിത്രം നേടിയിട്ടുണ്ട്. അതും അതിവേ​ഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ സര്‍വ്വം മായ.

കേരള ബോക്സ് ഓഫീസിലെ സുപ്രധാന ക്ലബ്ബ്

കേരളത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ 13-ാമത്തെ മലയാള ചിത്രം ആയിരിക്കുകയാണ് സര്‍വ്വം മാ‌യ. ഏറ്റവും വേ​ഗത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 50 കോടി ​ഗ്രോസ് നേടുന്ന നാലാമത്തെ മലയാള ചിത്രവും! മോഹന്‍ലാലിന്‍റെ എമ്പുരാന്‍, തുടരും, കല്യാണി ടൈറ്റില്‍ റോളിലെത്തിയ ലോക: ചാപ്റ്റര്‍ 1 ചന്ദ്ര എന്നിവയാണ് സര്‍വ്വം മായയേക്കാള്‍ വേഗത്തില്‍ കേരളത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ മലയാള ചിത്രങ്ങള്‍. വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായെത്തിയ എമ്പുരാന്‍ 5 ദിവസം കൊണ്ടാണ് കേരളത്തില്‍ നിന്ന് 50 കോടി ഗ്രോസ് നേടിയതെങ്കില്‍ തുടരും ഈ നേട്ടം സ്വന്തമാക്കിയത് 8 ദിവസം കൊണ്ടാണ്. ലോക ഈ നേട്ടം 10 ദിവസം കൊണ്ട് സ്വന്തമാക്കിയപ്പോള്‍ സര്‍വ്വം മായയുടെ നേട്ടം 11 ദിവസം കൊണ്ടാണ്.

സോളോ നേട്ടക്കാര്‍

ആടുജീവിതം, 2018, ആവേശം തുടങ്ങിയ ചിത്രങ്ങളെയൊക്കെ വേഗം കൊണ്ട് പിന്നിലാക്കിയിട്ടുണ്ട് നിവിന്‍ പോളി ചിത്രം. ആടുജീവിതം 12 ദിവസം കൊണ്ടും 2018 13 ദിവസം കൊണ്ടും ആവേശം 15 ദിവസം കൊണ്ടുമായിരുന്നു കേരളത്തില്‍ നിന്ന് 50 കോടി നേടിയത്. 2016 ല്‍ പുലിമുരുകന്‍ ആരംഭിച്ച ക്ലബ്ബ് ആണ് ഇത്. പിന്നീട് ലൂസിഫര്‍, ആര്‍ഡിഎക്സ്, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്, എആര്‍എം എന്നീ ചിത്രങ്ങളും ഈ നേട്ടം സ്വന്തമാക്കി. സോളോ ഹീറോ, ഹീറോയിന്‍ ആയി ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരമാണ് നിവിന്‍. മോഹന്‍ലാല്‍, നസ്‍ലെന്‍, പൃഥ്വിരാജ്, ഫഹദ്, ടൊവിനോ, കല്യാണി എന്നിവരാണ് നിവിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

28 കോടിയിൽ തുടക്കം, 31-ാം ദിനം 12 കോടി ! വന്മരങ്ങൾ മുട്ടുമടക്കി, 'ദുരന്തം' എന്ന മുൻവിധയിൽ വീഴാതെ ധുരന്ദർ
15 കോടിയിൽ തുടങ്ങിയ ഭഭബയ്ക്ക് സംഭവിച്ചത് എന്ത് ? ഉടൻ ഒടിടിയിലോ ? സ്ട്രീമിം​ഗ് റൈറ്റ്സ് ആർക്ക് ?