ശനിയാഴ്‍ച വമ്പൻ കുതിപ്പ്, ഇങ്ങനെയാണേല്‍ ജവാന്റെ കളക്ഷൻ ആ ലൈഫ്‍ടൈം റെക്കോര്‍ഡും മറികടക്കും

Published : Sep 17, 2023, 02:27 PM ISTUpdated : Sep 17, 2023, 02:29 PM IST
ശനിയാഴ്‍ച വമ്പൻ കുതിപ്പ്, ഇങ്ങനെയാണേല്‍ ജവാന്റെ കളക്ഷൻ ആ ലൈഫ്‍ടൈം റെക്കോര്‍ഡും മറികടക്കും

Synopsis

ഷാരൂഖ് ഖാന്റെ ആ ലൈഫ്‍ടൈം കളക്ഷൻ ഇങ്ങനെ പോയാല്‍ ജവാൻ മറികടക്കും.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി ഷാരൂഖിനെ നായകനാക്കി സംവിധാനം ചെയ്‍ത് പ്രദര്‍ശനത്തിന് എത്തിയ ജവാൻ റിലീസിന് തന്നെ 125 കോടി നേടിയിരുന്നു. ഷാരൂഖിന്റെ ജവാന്റെ ഓരോ ദിവസത്തെയും കളക്ഷൻ 125.05, 109.24, 140.17, 156.80, 52.39, 38.21, 34.06, 28.79, 26.35 കോടി എന്നിങ്ങനെയായിരുന്നു ആദ്യ ഒമ്പത് ദിവസങ്ങളില്‍. ശനിയാഴ്‍ച വമ്പൻ കുതിപ്പാണ് ജവാന്റെ കളക്ഷനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജവാൻ ശനിയാഴ്‍ച നേടിയത് 51.64 കോടി രൂപയാണ് എന്നതിനാല്‍ 1,050.30 കോടി നേടിയ പഠാന്റെ ലൈഫ് ടൈം കളക്ഷൻ റെക്കോര്‍ഡും ചിലപ്പോള്‍ മറികടക്കും.

നിരവധി റെക്കോര്‍ഡുകളാണ് ജവാൻ ഇതിനകം കളക്ഷനില്‍ മറികടന്നിരിക്കുന്നത്. ബോളിവുഡില്‍ വേഗത്തില്‍ 400 കോടി കളക്ഷൻ നേടിയെന്ന നേട്ടം ഷാരൂഖ് ഖാന്റെ ജവാൻ കഴിഞ്ഞ ദിവസം തന്നെ സ്വന്തമാക്കിയിരുന്നു. ഗോളതലത്തില്‍ ഇന്നലെ ജവാൻ 700 കോടി ക്ലബിലും ഇടംനേടിയതോടെ ആ നേട്ടത്തില്‍ കുറഞ്ഞത് രണ്ടു തവണയെങ്കിലും എത്തുന്ന രണ്ടാമത്തെ നടനായി മാറിയിരുന്നു ഷാരൂഖ് ഖാൻ. ആമിര്‍ ഖാനാണ് ഒന്നാം സ്ഥാനത്തുള്ളത്.

നയൻതാരയായിരുന്നു ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തിയത്. മികച്ച പ്രകടനമാണ് നയൻതാരയുടേത് എന്നാണ് ചിത്രത്തിന്റെ റിവ്യുകളില്‍ മിക്കവരും അഭിപ്രായപ്പെട്ടത്. ആക്ഷനിലും നയൻതാര മിന്നിത്തിളങ്ങിയിരിക്കുന്നുവെന്നാണ് അഭിപ്രായം. ബോളിവുഡില്‍ നയൻതാര നായികയാകുന്നതും ആദ്യമായിട്ടാണ്. അതുകൊണ്ടു നയൻതാരയുടെ നേട്ടത്തിന് പ്രാധാന്യവുമുണ്ട്. വിജയ് സേതുപതി ജവാനില്‍ വില്ലൻ കഥാപാത്രവുമായി എത്തി. ജി കെ വിഷ്‍ണുവാണ് ഛായാഗ്രാഹണം. സംഗീതം അനിരുദ്ധ് രവിചന്ദര്‍ ആണ്.

Read 'നിങ്ങളെ ഞാൻ ഇവിടേ‍യ്‍ക്ക് ക്ഷണിച്ചിട്ടിട്ടില്ല', വിവാഹിതയാകാനിരിക്കെ കട്ടക്കലിപ്പില്‍ നടി പരിനീതി ചോപ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മോളിവുഡിന്‍റെ സര്‍പ്രൈസ് എന്‍ട്രി! ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍? കളക്ഷന്‍ കണക്കുകള്‍
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍