രണ്ടാം ഞായറിലും ജവാന് കോടികളുടെ കളക്ഷൻ, റെക്കോര്‍ഡ് തിരുത്തി ഷാരൂഖ്

Published : Sep 18, 2023, 01:19 PM IST
രണ്ടാം ഞായറിലും ജവാന് കോടികളുടെ കളക്ഷൻ, റെക്കോര്‍ഡ് തിരുത്തി ഷാരൂഖ്

Synopsis

വൻ കുതിപ്പാണ് ജവാന് ഞായറാഴ്ച.

ഷാരൂഖിന്റെ ജവാൻ ഓരോ ദിവസവും കളക്ഷനില്‍ കുതിപ്പ് രേഖപ്പെടുന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. അത്ഭുതപ്പെടുത്തുന്ന വിജയമാണ് ഷാരൂഖ് ഖാൻ നായകനായ ചിത്രം ജവാൻ നേടിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം. പല റെക്കോര്‍ഡുകളും തിരുത്തപ്പെടുമെന്നും ഉറപ്പ്. ഇന്നലെ മാത്രം ജവാൻ 59.15 കോടി നേടിയിരിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഗോളതലത്തില്‍ റിലീസില്‍ ഹിന്ദി ചിത്രത്തിന്റെ കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടായിരുന്നു ഷാരൂഖ് ഖാന്റെ ജവാൻ കുതിപ്പിന് തുടക്കമിട്ടത്. റിലീസിന് ജവാൻ നേടിയത് 125.05 കോടി രൂപയായിരുന്നു. ഇപ്പോള്‍ ജവാൻ ആകെ 821.85 കോടി രൂപയാണ് നേടിയിരിക്കുന്ന്. ഈ നേട്ടത്തിലെത്തുന്ന ഷാരൂഖിന്റെ രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ജവാൻ.

ജവാന്റെ ബോക്സ് ഓഫീസ് കളക്ഷൻ കോടികളുടെ കണക്കില്‍ റിലീസായ വ്യാഴാഴ്‍ച- 125.05, വെള്ളി- 109.24, ശനി- 140.17, ഞായര്‍- 156.80, തിങ്കള്‍- 52.39, ചൊവ്വ- 38.21, ബുധൻ- 34.06, വ്യാഴം- 28.79, വെള്ളി- 26.35, ശനി- 51.64,ഞായര്‍- 82.15, ആകെ- 821.85 എന്നിങ്ങനെയാണ്. ഷാരൂഖ് ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ സംവിധാനത്തില്‍ ആദ്യമായിട്ട് നായകനായതാണ് ജവാൻ. ആദ്യമായിട്ടായിരുന്നു അറ്റ്‍ലി ഒരു ബോളിവുഡില്‍ സംവിധാനം ചെയ്യുന്നതും. തുടക്കം മികച്ചതാക്കാൻ അറ്റ്‍ലിക്ക് കഴിഞ്ഞു.

ഷാരൂഖ് ഖാന്റെ നായിക നയൻതാരയായിരുന്നു. ഇതാദ്യമായി നയൻതാര ഒരു ബോളിവുഡ് സിനിമയില്‍ നായികയായപ്പോള്‍ വൻ ഹിറ്റ് നേടാൻ സാധിച്ചുവെന്നതിനാല്‍ മറ്റ് നടിമാരെ ബഹുദൂരം പിന്നിലാക്കാൻ കഴിഞ്ഞിരിക്കുകയാണ്. റെക്കോര്‍ഡ് കണക്കുകളില്‍ നയൻതാരയുടെ പേരുമുണ്ടാകും. അത്രയ്‍ക്ക് മികച്ച പ്രകടനമായിരുന്നു നയൻതാരയുടേതെന്ന് ചിത്രം കണ്ടവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്‍തിരുന്നു. വിജയ് സേതുപതി ജവാനില്‍ വില്ലൻ കഥാപാത്രവുമായി എത്തി. ജി കെ വിഷ്‍ണുവാണ് ഛായാഗ്രാഹണം. സംഗീതം അനിരുദ്ധ് രവിചന്ദര്‍ ആണ്.

Read More: ഹൃത്വിക്കുമായി ലിപ്‍ലോക്ക്, ഐശ്വര്യ റായ്‍ക്ക് ലീഗല്‍ നോട്ടീസ്, വിചിത്രമെന്നും നടി, അന്ന് പറഞ്ഞത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം
വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍