Asianet News MalayalamAsianet News Malayalam

ഹൃത്വിക്കുമായി ലിപ്‍ലോക്ക്, ഐശ്വര്യ റായ്‍ക്ക് ലീഗല്‍ നോട്ടീസ്, വിചിത്രമെന്നും നടി, അന്ന് പറഞ്ഞത്

ഹൃത്വക് റോഷനുമായുള്ള ഒരു ചുംബന രംഗത്തിന്റെ പേരില്‍ പുലിവാലുപിടിച്ച ഐശ്വര്യ റായ്.

 

When Aishwarya Rai gets legal notices for liplock kissing scene with Hrithik Roshan in Dhoom 2 hrk
Author
First Published Sep 18, 2023, 8:48 AM IST

ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. ഐശ്വര്യ റായ്‍യുടെ വിശേഷങ്ങള്‍ എന്നും താരത്തിന്റെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഹൃത്വക് റോഷനുമായുള്ള ഒരു ചുംബന രംഗത്തിന്റെ പേരില്‍ പുലിവാലുപിടിച്ചതാണ് ഐശ്വര്യ റായ് അഭിമുഖത്തില്‍ പറയുന്നത്.

രണ്ടായിരത്തിയാറിലെത്തിയ ഹൃത്വിക്കിന്റെ ധൂം 2 സിനിമയില്‍ വേഷമിട്ടപ്പോഴുള്ള അനുഭവങ്ങളാണ് ഐശ്വര്യ റായ് അഭിമുഖത്തില്‍ ഓര്‍ക്കുന്നത്. അന്ന് ഞാൻ ഒട്ടും ആ രംഗത്തില്‍ കംഫര്‍ട്ടല്ലായിരുന്നു. ധൂമില്‍ മാത്രമാണ് ഞാൻ അങ്ങനെയൊരു രംഗം പ്രധാനമായും ചെയ്‍തത്. പക്ഷേ സംഭവത്തില്‍ എനിക്ക് ഒരുപാട് ലീഗല്‍ നോട്ടീസ് വരെ ലഭിച്ചു എന്നും ഐശ്വര്യ റായ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങള്‍ക്കൊരു ഇമേജുണ്ട്, അതിനാല്‍ അത്തരം രംഗങ്ങള്‍ ചെയ്യാൻ പാടില്ല എന്നായിരുന്നു ലഭിച്ച ലീഗല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. നിരവധി പെണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ മാതൃകയാണ്. മാതൃകപരമായിരിക്കണം നിങ്ങള്‍. സ്‍ക്രീനില്‍ നിങ്ങള്‍ അത് ചെയ്യുന്നത് അവര്‍ക്ക് ഒരിക്കലും സുഖരമല്ല, എന്തുകൊണ്ട് നിങ്ങള്‍ അത് ചെയ്‍തുവെന്നൊക്കെയായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നതെന്നും ഐശ്വര്യ റായ് വെളിപ്പെടുത്തിയിരുന്നു.

ഞാൻ അമ്പരന്നുപോയി. ഞാൻ ഒരു നടിയാണ്. എന്റെ ജോലി ചെയ്യുകയാണ് ഞാൻ. രണ്ടോ മൂന്നോ മണിക്കൂര്‍ ഉള്ള സിനിമയില്‍ വെറും രണ്ട് സെക്കൻഡ് മാത്രമുള്ള രംഗത്തിന് വിശദീകരണം നല്‍കാൻ ആവശ്യപ്പെടുന്നത് വിചിത്രമാണ്. ഹോളിവുഡിലെത്താൻ ആഗ്രഹിച്ചുവെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചുവെന്നും താരം വ്യക്തമാക്കുന്നു. കാരണവും ഐശ്വര്യ റായ് വ്യക്തമാക്കുന്നു. ലൈംഗികരംഗങ്ങളായിരുന്നു പ്രശ്‍നം. സ്‍ക്രീൻ ഞാൻ അത്തരത്തിലുള്ള ഏതെങ്കിലും രംഗങ്ങള്‍ ചെയ്‍താല്‍ എന്റെ പ്രേക്ഷകര്‍ അംഗീകരിക്കില്ല എനിക്ക് ബോധ്യമുണ്ട് എന്നും ഐശ്വര്യ റായ് വ്യക്തമാക്കി.

Read More: യുപിക്ക് പിന്നാലെ ഷാരൂഖിന്റെ 'ജവാനെ' ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത പൊലീസും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios