
ഷറഫുദ്ദീൻ പ്രധാന കഥാപാത്രമായി വന്ന ചിത്രമാണ് പടക്കളം. മോഹൻലാലിന്റെ തുടരും തിയറ്ററുകളില്‍ നിറഞ്ഞോടുന്ന സമയത്താണ് പടക്കളവും പ്രദര്‍ശിപ്പിച്ചത്. താരതമ്യേന യുവതാരങ്ങളുടെ ചിത്രമായിട്ടും ഇരുപത്തിനാലാം ദിവസവും കളക്ഷൻ 38 ലക്ഷത്തോളം പടക്കളത്തിന് നേടാനായി എന്നത് ചില്ലറക്കാര്യമല്ല. ഷറഫുദ്ദീൻ നായകനായ പടക്കളം 17.4 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.
സമീപകാല മലയാള സിനിമയിൽ ഏറ്റവും വലിയ മുതൽമുടക്കുള്ള ക്യാമ്പസ് ചിത്രം കൂടിയാണ് പടക്കളമെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ് ബാബു, വിജയ് സുബ്രഹ്‍മണ്യം എന്നിവരാണ് നിർമ്മിക്കുന്നത്. യുവാക്കളുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ഒരു ക്ലീൻ എന്റര്‍ടെയ്‍നറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഫാലിമി ഫെയിം സന്ധീപ് പ്രദീപ്, സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനൊപ്പം ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലത്തുന്നു. തിരക്കഥ നിതിൻ സി ബാബു, മനു സ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം),
ഛായാഗ്രഹണം - അനു മൂത്തേടത്ത്, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽ ഷാ, പ്രൊഡക്ഷൻ മാനേജർ - സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. പിആര്‍ഒ വാഴൂർ ജോസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക