കളക്ഷനില്‍ നേരിയ ഇടിവ്, നാളെ തമിഴില്‍ റിലീസ്; 13 ദിവസം കൊണ്ട് എത്ര നേടി 'തുടരും'? കണക്കുകള്‍

Published : May 08, 2025, 01:46 PM IST
കളക്ഷനില്‍ നേരിയ ഇടിവ്, നാളെ തമിഴില്‍ റിലീസ്; 13 ദിവസം കൊണ്ട് എത്ര നേടി 'തുടരും'? കണക്കുകള്‍

Synopsis

ഏപ്രില്‍ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം

മലയാളത്തിലെ എക്കാലത്തെയും വലിയ വിജങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ ഏപ്രില്‍ 25 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എന്നാല്‍ ആദ്യ ദിനം ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയതോടെ തിയറ്ററുകള്‍ ജനസാഗരങ്ങളായി. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും സമീപകാലത്ത് മറ്റൊരു മലയാള ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത ഒക്കുപ്പന്‍സിയോടെയാണ് ചിത്രം തിയറ്ററുകളില്‍ തുടരുന്നത്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ എത്രയൊക്കെയെന്ന് നോക്കാം.

ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം കേരള ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണമാണ് ചിത്രം നേടിയത്. ആദ്യ 11 ദിവസങ്ങളില്‍ 5 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷന്‍. 12-ാം ദിനം 4.7 കോടിയും 13-ാം ദിവസും 4 കോടിക്ക് മുകളിലുമാണ് കേരളത്തില്‍ നിന്നുള്ള നേട്ടം. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ആദ്യ 13 ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 80 കോടിയാണ്. അതേസമയം നിര്‍മ്മാതാക്കള്‍ ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 100 കോടിയാണ്. 

അതേസമയം മൂന്നാം വാരാന്ത്യത്തോട് അടുക്കുമ്പോള്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ ചെറിയ ഇടിവ് ഉണ്ട് എന്നത് വസ്തുതയാണ്. മലയാളത്തിലടക്കം പുതിയ റിലീസുകളും ഈ വാരാന്ത്യത്തില്‍ എത്തുന്നുണ്ട്. ആസിഫ് അലി ചിത്രം സര്‍ക്കീട്ട്, ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി, ഷറഫുദ്ദീനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന പടക്കളം എന്നിവയാണ് മലയാളത്തില്‍ ഈ വാരത്തിലെ പ്രധാന റിലീസുകള്‍. കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലി കേരളത്തിലും നല്ല അഭിപ്രായവുമായി തുടരുന്നുണ്ട്. അതേസമയം തുടരും സിനിമയുടെ തമിഴ് പതിപ്പ് നാളെ തമിഴ്നാട്ടില്‍ എമ്പാടും തിയറ്ററുകളില്‍ എത്തും. നേരത്തെ കേരളത്തിനൊപ്പം റിലീസ് ചെയ്യപ്പെട്ട മലയാളം പതിപ്പ് ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. തമിഴ് പതിപ്പ് മികച്ച പ്രതികരണം നേടുന്നപക്ഷം കളക്ഷനെ അത് സ്വാധീനിക്കും.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ 173.25 കോടിയാണ്. ചിത്രത്തിന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ
നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ