മലയാളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ തെലുങ്കിലോ തമിഴിലോ? 'തുടരും' മറുഭാഷാ പതിപ്പുകള്‍ നേടിയത്

Published : May 31, 2025, 02:19 PM IST
മലയാളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ തെലുങ്കിലോ തമിഴിലോ? 'തുടരും' മറുഭാഷാ പതിപ്പുകള്‍ നേടിയത്

Synopsis

മലയാളം പതിപ്പിന് തൊട്ടുപിറ്റേദിവസമാണ് തെലുങ്ക് പതിപ്പ് എത്തിയത്

മലയാളത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷന്‍ എന്ന നേട്ടമാണ് മോഹന്‍ലാല്‍ ചിത്രം തുടരും തിയറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 230 കോടിയിലേറെ നേടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടിയില്‍ അധികം ഗ്രോസ് നേടുന്ന ആദ്യ ചിത്രവുമായി. കേരളത്തില്‍ നിന്ന് മാത്രം 50 കോടിയില്‍ അധികം ഷെയറും ചിത്രം നേടുകയുണ്ടായി. ഇന്നലെ ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ടപ്പോഴും വന്‍ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒടിടിയില്‍ മലയാളത്തിന് പുറമെ നാല് ഭാഷകളിലും ചിത്രം കാണാനാവും. അതേസമയം തിയറ്റര്‍ റിലീസ് ആയും മലയാളത്തിന് പുറമെ മറ്റ് രണ്ട് ഭാഷകളിലും ചിത്രം എത്തിയിരുന്നു. ഈ പതിപ്പുകള്‍ നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം.

മലയാളം പതിപ്പിന് തൊട്ടുപിറ്റേദിവസമാണ് തെലുങ്ക് പതിപ്പ് എത്തിയത്. കുറച്ച് വൈകിയാണ് തമിഴ് പതിപ്പ് എത്തിയത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം തുടരും തെലുങ്ക് പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 1.98 കോടിയാണ്. തമിഴ് പതിപ്പ് നേടിയ നെറ്റ് കളക്ഷന്‍ 1.4 കോടിയും. അതേസമയം സാക്നില്‍കിന്‍റെ കണക്ക് പ്രകാരം തുടരും മലയാളം പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 117.92 കോടിയാണ്. വിദേശത്തുനിന്ന് 93.8 കോടിയും ചേര്‍ത്ത് ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 234.61 കോടിയാണ്. 

പ്രമുഖ പ്ലാറ്റ്ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി