ഒന്നാമൻ ആ ചിത്രം, 'റോഷാക്കി'നെ മറികടന്ന് 'കണ്ണൂർ സ്ക്വാഡ്'; വിദേശമാർക്കറ്റിലെ മമ്മൂട്ടി തരം​ഗം

By Web TeamFirst Published Oct 12, 2023, 7:07 PM IST
Highlights

വിദേശ മാർക്കറ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മമ്മൂട്ടി ചിത്രങ്ങള്‍. 

രു സിനിമയുടെ വിജയത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷനാണ്. സിനിമയുടെ റിലീസ് ദിനം മുതൽ ആരംഭിക്കും കളക്ഷൻ വിലയിരുത്തലുകൾ. മുതൽ മുടക്കിന്റെ ഇരട്ടി നേടിയ ചിത്രങ്ങളും അത്രയും പോലും നേടാത്ത സിനിമകളും ഇക്കൂട്ടത്തിൽ ഉണ്ടാകും. ഒരു സിനിമയുടെ കളക്ഷൻ എന്നത് ഒരു സംസ്ഥാനത്തെ മാത്രമല്ല, എവിടെ എല്ലാം ആ ചിത്രം റിലീസ് ചെയ്യുന്നുവോ അവിടെയുള്ള എല്ലാ കളക്ഷന്റെയും ആകെ തുകയാണ്. അത്തരത്തിൽ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ചിത്രങ്ങളുടെ വിദേശ ബോക്സ് ഓഫീസ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

വിദേശ മാർക്കറ്റിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മമ്മൂട്ടി ചിത്രങ്ങളുടെ വിവരങ്ങളാണിത്.  2019 മുതൽ 2023വരെ ഇറങ്ങിയ 6 ചിത്രങ്ങൾ ആണ് ഇവ. ഒന്നാം സ്ഥാനത്ത് അമൽ നീരദ് സംവിധാനം ചെയ്ത 'ഭീഷ്മപർവം' ആണ്. 4.74 മില്യൺ ആണ് ചിത്രത്തിന്റെ ഓവർസീസ്‍ കളക്ഷൻ. രണ്ടാം സ്ഥാനത്ത് കണ്ണൂർ സ്ക്വാഡ് ആണ്. നിലവിൽ പ്രദർശനം തുടരുന്ന ചിത്രം ഇതുവരെ നേടിയത് 3.5 മില്യൺ ആണ്. അതായത് 29* കോടി. മൂന്നാം സ്ഥാനത്ത് സിബിഐ ദ ബ്രെയിൻ ആണ്. 2.32 മില്യൺ(17.7 കോടി) ആണ് ഈ ചിത്രം നേടിയത്. 

ഭാവിയിൽ സന്യാസി ആകുമെന്ന് മോഹൻലാൽ, ഞാൻ ചിരിച്ചു, പക്ഷേ..: ഓർമയുമായി ആര്‍ സുകുമാരൻ

റോഷാക്ക്- 2.02മില്യൺ (16.7 കോടി), ഷൈലോക്ക് 1.94 മില്യൺ(13.8 കോടി), മധുരരാജ 1.85 മില്യൺ(13കോടി) എന്നിങ്ങനെ ആണ് മറ്റ് സ്ഥാനങ്ങളിൽ ഉള്ള മമ്മൂട്ടി ചിത്രം. പ്രമുഖ ട്രാക്കര്‍മാരാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 28ന് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് മറ്റ് ചിത്രങ്ങളെ പിന്നിലാക്കി രണ്ടാമത് എത്തി എന്നത് ശ്രദ്ധേയമായ കാര്യമാണ്. കളക്ഷനിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഏതാനും ദിവസത്തിനുള്ളിൽ ഒരുപക്ഷേ ഭീഷ്മപർവ്വത്തെ മറികടന്നേക്കാം എന്നാണ് വിലയിരുത്തൽ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!