Asianet News MalayalamAsianet News Malayalam

ഭാവിയിൽ സന്യാസി ആകുമെന്ന് മോഹൻലാൽ, ഞാൻ ചിരിച്ചു, പക്ഷേ..: ഓർമയുമായി ആര്‍ സുകുമാരൻ

ഭാവിയിൽ താൻ സന്യാസി ആകുമെന്ന് മോഹൻലാൽ പഞ്ഞുവെന്ന് സുകുമാരൻ പറയുന്നു.

director  r sukumaran says actor mohanlal on day says he become a monk nrn
Author
First Published Oct 12, 2023, 5:59 PM IST

ലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വില്ലനായി എത്തി ഇന്ന് കേരളത്തിന്റെ, ലോകമൊട്ടാകെ ഉള്ള സിനിമാസ്വാദകരുടെ ലേലേട്ടനായി മാറി. മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ് മോഹൻലാൽ മലയാളികൾക്ക് സമ്മാനിച്ചത്. നടന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് പാദമുദ്ര. ആര്‍ സുകുമാരൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. പാദമുദ്ര പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറം ലൊക്കേഷനിൽ നടന്ന രസകരമായൊരു സംഭവം പറയുകയാണ് സുകുമാരൻ. 

ഭാവിയിൽ താൻ സന്യാസി ആകുമെന്ന് മോഹൻലാൽ പഞ്ഞുവെന്ന് സുകുമാരൻ പറയുന്നു. ഇന്ന് പ്രണവ് മോഹൻലാൽ സന്യാസിയെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.  

'ലിയോ വെട്രിയടയണം'; റിലീസിന് ആറ് ദിവസം, തിരുപ്പതി ദർശനം നടത്തി ലോകേഷ്

"പദമുദ്ര എന്ന സിനിമയുടെ ഷൂട്ട് ഒരു മൊട്ടക്കുന്നിൽ ഉണ്ടായിരുന്നു. രാത്രിയിൽ ആണ് ഷൂട്ട്. നല്ല നിലാവുണ്ട്. മരങ്ങളൊന്നും ഇല്ലാത്ത പ്രദേശമാണ്. ഷൂട്ടിങ്ങിനുള്ള കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ലാൽ അവിടെ മണ്ണിൽ തന്നെ കിടന്നു. ലാലേ.. ഭാവിയിൽ ലാൽ ഒരു സന്യാസി ആകുമെന്ന് ഞാൻ അപ്പോൾ പറഞ്ഞു. ഇന്ന് പ്രണവ് മോഹൻലാൽ ഒരു സന്യാസിയെ പോലെയാണ്. വിവിധ ദേശങ്ങളിൽ അയാൾ സഞ്ചരിച്ചിട്ടുണ്ട്. ലാലും അന്ന് താൻ  സന്യാസി ആകുമെന്ന് പറഞ്ഞു. ഞാൻ ചിരിച്ചു. സാർ ചിരിക്കണ്ട, ഭാവിയിൽ ഞാൻ ഒരു സന്യാസിയാകും എന്ന് വീണ്ടും ലാൽ പറഞ്ഞു", എന്ന് സുകുമാരൻ ഓർക്കുന്നു. അതിനുള്ള സാധ്യതയുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, "പ്രായം ഇത്രയേ ആയിട്ടുള്ളുവല്ലോ, അയാൾക്ക് ഇനിയും സന്യാസി ആകാമല്ലോ. അതിന് തടസമൊന്നും ഇല്ലല്ലോ", എന്നാണ് സംവിധായകൻ പറഞ്ഞത്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios