ജോജു ജോര്‍ജിന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ്! 'വരവ്' ആദ്യദിനം നേടിയത്

Published : Jul 17, 2026, 02:49 PM ISTUpdated : Jul 17, 2026, 02:52 PM IST
varavu malayalam movie advance booking started joju george shaji kailas

Synopsis

ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായ ചിത്രം

മാസ് കഥാപാത്രങ്ങളെ സ്ക്രീനില്‍ വിശ്വസനീയമായി അവതരിപ്പിക്കാന്‍ സാധിക്കുന്ന പുതുതലമുറ താരങ്ങള്‍ കുറവാണെന്ന് സിനിമാപ്രേമികള്‍ പലപ്പോഴും അഭിപ്രായപ്പെടാറുണ്ട്. മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ ഒക്കെ ചെയ്തതുപോലെ അത്തരം കഥാപാത്രങ്ങളെ ക്യാരി ചെയ്യാന്‍ യുവതാരങ്ങളില്‍ പലര്‍ക്കും സാധിക്കില്ലെന്നാണ് അവര്‍ പറയാറ്. യുവതലമുറ താരമല്ലെങ്കിലും സമീപവര്‍ഷങ്ങളില്‍ നായക നിരയിലേക്ക് ഉയര്‍ന്ന ജോജു ജോര്‍ജ് പക്ഷേ ഇതിന് അപവാദമാണ്. മാസ് കഥാപാത്രങ്ങളെ ഗംഭീരമാക്കാറുണ്ട് സ്ക്രീനില്‍ ജോജു. ഇപ്പോഴിതാ അത്തരം ചിത്രങ്ങളുടെ മാസ്റ്റര്‍ ആയിരുന്ന ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ ജോജു ആദ്യമായി നായകനായി അഭിനയിച്ച ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വരവ് ആണ് ആ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 1.55 കോടിയാണ്. ജോജു ജോര്‍ജിന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ജോഷി സംവിധാനം ചെയ്ത ആന്‍റണിയുടെ റെക്കോര്‍ഡ് ആണ് വരവ് തകര്‍ത്തത്. ആന്‍റണിയുടെ ആദ്യദിന കേരള ഗ്രോസ് 1.25 കോടി ആയിരുന്നു. ജോജുവിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന പണി ആയിരുന്നു അടുത്ത സ്ഥാനത്ത്. 1.15 കോടി ആയിരുന്നു പണിയുടെ കേരള ഓപണിംഗ്.

ബിഗ് ബജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ‘വരവ് ‘ ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോജുവിനൊപ്പം വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റസ് നെറ്റ്സോവ്, സാനിയ ഇയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഹൈപ്പിനൊപ്പം നേടിയോ 'ജോര്‍ജുകുട്ടി'? 'ദൃശ്യം 3' ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍
കല്യാണി വെട്ടിയ വഴി, നടന്നുകയറി സാമന്ത; തെന്നിന്ത്യന്‍ സിനിമയില്‍ ആ വമ്പന്‍ നേട്ടവുമായി തെലുങ്ക് താരം