സിനിമയിലെ അശ്ലീല സംഭാഷണം: ജ്യോതികയ്‌ക്കെതിരെ കേസ്

Web Desk |  
Published : Nov 26, 2017, 11:59 AM ISTUpdated : Oct 04, 2018, 11:31 PM IST
സിനിമയിലെ അശ്ലീല സംഭാഷണം: ജ്യോതികയ്‌ക്കെതിരെ കേസ്

Synopsis

ചെന്നൈ: സിനിമയില്‍ അശ്ലീല സംഭാഷണമുണ്ടെന്നാരോപിച്ച് നടി ജ്യോതികയ്‌ക്കെതിരെ കേസ്. ജ്യോതികയുടെ പുതിയ ചിത്രമായ 'നാച്ചിയാറില്‍' അധിക്ഷേപകരമായ സംഭാഷണമുണ്ടെന്ന് ആരോപിച്ചാണ്  കേസ്.  സംവിധായകന്‍ ബാലയ്ക്കും ജ്യോതികയ്‌ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

മേട്ടുപ്പാളയം മജിസ്‌ട്രേറ്റ്  കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പൊതുസ്ഥലത്ത് അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്നതിനെതിരായ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസ് 28 ന് പരിഗണിക്കും.  പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ജ്യോതിക ചിത്രത്തിലെത്തുന്നത്.

എന്നാല്‍ നായികയുടെ  സംഭാഷണത്തില്‍ സ്ത്രീകളുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രയോഗമുണ്ടെന്നാണ് പരാതി. സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന നിരുപദ്രവകരമായ  പ്രതികരണങ്ങളുടെ പേരില്‍ പോലും സാധാരണക്കാരെ അറസ്റ്റ് ചെയ്യുന്ന പോലീസ് ജ്യോതികയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ആരോപിക്കുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍