ജീവിതം ചെറിയ വാടക വീട്ടില്‍, കിടന്നുറങ്ങുന്നത് നിലത്ത് പായയില്‍; ജീവിതം ദുരിതത്തിലെന്ന് ചാര്‍മ്മിള

Published : Dec 31, 2018, 06:02 PM ISTUpdated : Dec 31, 2018, 06:10 PM IST
ജീവിതം ചെറിയ വാടക വീട്ടില്‍, കിടന്നുറങ്ങുന്നത് നിലത്ത് പായയില്‍; ജീവിതം ദുരിതത്തിലെന്ന് ചാര്‍മ്മിള

Synopsis

മലയാളത്തില്‍ ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയനായികയായിരുന്ന താരമാണ് ചാര്‍മ്മിള. എന്നാല്‍ ഇപ്പോള്‍ ജീവിതം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നാണ് ചാര്‍മ്മിള പറയുന്നത്. ഒരു വനിത പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചാര്‍മ്മിള മനസ്സ് തുറന്നത്.

തമിഴ്നാട്ടിലെ ഓലയും ഓടുമിട്ട വീടുകള്‍ മാത്രം നിറഞ്ഞ തെരുവില്‍ രണ്ടു മുറി മാത്രമുള്ള വീട്ടില്‍ അമ്മയോടും മകനോടുമൊപ്പമാണ് ജീവിതമെന്ന് ചാര്‍മ്മിള പറയുന്നു. ചെറിയ വീട്ടില്‍ ഹാളില്‍ നിലത്ത് പായ വിരിച്ചാണ് കിടക്കുന്നത്.  സിനിമകള്‍ ഇടയ്ക്ക് കിട്ടുന്നതു കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. ഭര്‍ത്താവ് രാജേഷുമായി പിരിഞ്ഞ ശേഷം ചെറിയ വാടകയ്‍ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയതെന്നും ചാര്‍മ്മിള പറയുന്നു. തന്റെ പിടിപ്പുകേടുകൊണ്ടാണ് മകന് ദാരദ്ര്യം അനുഭവിക്കേണ്ടി വന്നത്. മകന് ഇഷ്‍ടമുള്ളതുകൊണ്ട് ഒരു നായയെ വളര്‍ത്തുന്നുണ്ട്. താമസിക്കുന്ന രണ്ടു മുറികളിലൊന്നിലാണ് നായയും കഴിയുന്നതെന്നും ചാര്‍മ്മിള പറയുന്നു.

പല ഘട്ടങ്ങളിലായി ഉണ്ടായ മൂന്ന് പ്രണയങ്ങളാണ് തന്റെ ജീവിതം തകര്‍ത്തതെന്നും ചാര്‍മ്മിള പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിവാഹം തുണച്ചു ! ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ച് ആ തെന്നിന്ത്യൻ സുന്ദരി, ഏഴിലേക്ക് തഴയപ്പെട്ട് നയൻതാര; ജനപ്രീതിയിലെ നടിമാർ
ഇനി രശ്‍‌മിക മന്ദാനയുടെ മൈസ, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്