'തട്ടുംപുറത്ത് അച്യുതന് തട്ടുമ്പൊറത്തപ്പനുമായി ബന്ധമില്ല'; സുദേവന്‍ പറയുന്നു

By Web TeamFirst Published Dec 31, 2018, 5:36 PM IST
Highlights

'ലാല്‍ജോസിന്റെ 'തട്ടുമ്പൊറത്ത് അച്യുതന്‍' എന്ന സിനിമ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ കുറെ അധികം ഫോണ്‍കോള്‍ വരികയുണ്ടായി. ഇപ്പോഴും വരുന്നു. തട്ടുമ്പൊറത്തപ്പന്‍ സിനിമയുമായി ബന്ധമുണ്ടോ, അതിന്റെ റൈറ്റ് കൊടുത്തിട്ടുണ്ടോ എന്ന ചോദ്യങ്ങളുമായിട്ട്.'

ലാല്‍ജോസിന്റെ സംവിധാനത്തില്‍ ക്രിസ്മസ് റിലീസായി എത്തിയ ചിത്രം 'തട്ടുംപുറത്ത് അച്യുതന്' താന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിം 'തട്ടുംപൊറത്തപ്പനു'മായി ബന്ധമൊന്നുമില്ലെന്ന് സംവിധായകന്‍ സുദേവന്‍ പെരിങ്ങോട്. ഇരുചിത്രങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും റീമേക്ക് അവകാശം നല്‍കിയിട്ടുണ്ടോ എന്നുമുള്ള സംശയങ്ങള്‍ പലരും ഉന്നയിച്ചതിന് മറുപടിയായാണ് സുദേവന്റെ പ്രതികരണം. 

സുദേവന്‍ പറയുന്നു

ലാല്‍ജോസിന്റെ 'തട്ടുമ്പൊറത്ത് അച്യുതന്‍' എന്ന സിനിമ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ കുറെ അധികം ഫോണ്‍കോള്‍ വരികയുണ്ടായി. ഇപ്പോഴും വരുന്നു. തട്ടുമ്പൊറത്തപ്പന്‍ സിനിമയുമായി ബന്ധമുണ്ടോ, അതിന്റെ റൈറ്റ് കൊടുത്തിട്ടുണ്ടോ എന്ന ചോദ്യങ്ങളുമായിട്ട്. സുഹൃത്തുക്കളെ, തട്ടുമ്പൊറത്തപ്പന്‍ സിനിമയുടെ റൈറ്റ് പേസ് ട്രസ്റ്റിനാണ്. ആര്‍ക്കും കൊടുത്തിട്ടില്ല. ഈ സംശയം ആദ്യം എനിക്കും തോന്നിയിരുന്നു. അന്വേഷിക്കുകയും ചെയ്തു. തട്ടുമ്പൊറത്ത് അച്യുതന്റെ തിരക്കഥാകൃത്തുമായി സംസാരിക്കുകയും ചെയ്തിരുന്നു, ഷൂട്ട് നടക്കുന്ന സമയത്ത്. അന്ന് അദ്ദേഹം പറഞ്ഞത് പേരിനോടുള്ള സാമ്യം മാത്രമേ ഉള്ളൂ, കഥ വേറെ ആണെന്നാണ്. സുദേവന് സ്‌ക്രിപ്റ്റ് വായിക്കാം എന്ന് പറയുകയും ചെയ്തു. അതിന്റെ ആവശ്യമില്ല, നിങ്ങള്‍ക്ക് ഉറപ്പുണ്ടായാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു. ആയതിനാല്‍ തട്ടുമ്പൊറത്തപ്പനും തട്ടുമ്പൊറത്ത് അച്യുതനും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു. (NB: സിനിമ ഞാന്‍ കണ്ടിട്ടില്ല.)

click me!