ചെന്നൈ പ്രളയം; വിഷ്ണു വിശാലിന്‍റെ വീട്ടിൽ കുടുങ്ങി നടൻ ആമിർ ഖാന്‍, രക്ഷകരായി ഫയര്‍ഫോഴ്സ്

Published : Dec 05, 2023, 05:04 PM ISTUpdated : Dec 05, 2023, 05:24 PM IST
ചെന്നൈ പ്രളയം; വിഷ്ണു വിശാലിന്‍റെ വീട്ടിൽ കുടുങ്ങി നടൻ ആമിർ ഖാന്‍, രക്ഷകരായി ഫയര്‍ഫോഴ്സ്

Synopsis

അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ഖാന്‍ ചെന്നൈയിലെത്തിയത്

ചെന്നൈ:ചെന്നൈ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ രക്ഷപ്പെടുത്തി. ബോട്ടിലെത്തിയാണ് ഫയര്‍ഫോഴ്സ് സംഘം ഇന്ന് വൈകിട്ടോടെ ആമിര്‍ ഖാനെ രക്ഷപ്പെടുത്തിയത്. അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ഖാന്‍ ചെന്നൈയിലെത്തിയത്. ഇതിനിടയില്‍ നഗരത്തില്‍ ശക്തമായ മഴയുണ്ടായതോടെ വീട്ടില്‍നിന്ന് പുറത്തേക്ക് പോകാനാകാതെ നടന്‍ കുടുങ്ങുകയായിരുന്നു. നടന്‍ വിഷ്ണു വിശാലിന്‍റെ വീട്ടിലായിരുന്നു ആമിര്‍ ഖാന്‍ കഴിഞ്ഞത്.

വീട്ടിലുണ്ടായിരുന്ന വിഷ്ണു വിശാലിനെയും മറ്റുള്ളവരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂറാണ് നടന്‍ ആമിര്‍ ഖാന് വീട്ടില്‍  കഴിയേണ്ടിവന്നത്. പ്രളയത്തില്‍ വിഷ്ണു വിശാലിന്‍റെ വീട് നില്‍ക്കുന്ന സ്ഥലവും പൂര്‍ണമായും വെള്ളം കയറിയിരുന്നു. സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു. ഇവിടങ്ങളിലുള്ളവരെയും രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

'തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തണം'; കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മിഗ്ജാമ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രാതീരത്ത്; ചെന്നൈയില്‍ മഴയ്ക്ക് നേരിയ ശമനം, മരണം എട്ടായി

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മുപ്പതും കടന്ന് മുന്നോട്ട്; മേളയുടെ മൂന്ന് പതിറ്റാണ്ടുകൾ ഓർത്തെടുത്ത്
'വിവാഹം സ്വന്തം ചെലവിൽ, മീഡിയയൊക്കെ വരാൻ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല': കല്യാണത്തെ കുറിച്ച് ഇച്ചാപ്പി