പ്രേക്ഷകരെ കോരിത്തരിപ്പിച്ച താരങ്ങള്‍ വീണ്ടും

Web Desk |  
Published : Dec 30, 2017, 11:36 AM ISTUpdated : Oct 05, 2018, 12:33 AM IST
പ്രേക്ഷകരെ കോരിത്തരിപ്പിച്ച താരങ്ങള്‍ വീണ്ടും

Synopsis

മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച എത്രയെത്ര താരങ്ങളാണ് മലയാളത്തില്‍ നിന്ന് അപ്രത്യക്ഷമായിട്ടുള്ളത്. അവര്‍ ഒന്ന് തിരിച്ച് വന്നിരുന്നെങ്കില്‍ എന്ന് പലപ്പോഴും പ്രേക്ഷകര്‍ കൊതിച്ചിട്ടുണ്ടാകും.   ഈയിടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായാണ് മഞ്ജുവാര്യര്‍ തിരിച്ചെത്തിയിരുന്നത്. ഇപ്പോഴിതാ 2017 ല്‍ ഒട്ടേറെ നടിമാര്‍ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. മലയാളത്തിന് നഷ്ടപ്പെട്ട താരങ്ങളെല്ലാം തിരിച്ചെത്തുകയാണെന്ന ആശ്വാസത്തിലാണ് പ്രേക്ഷകരിപ്പോള്‍. 

നസ്രിയ നസീം
 ചുരുക്കം സിനിമകള്‍ കൊണ്ട്  സിനിമയിലെ പ്രിയ നായികയായി മാറി നടിയാണ് നസ്രിയ നസീം. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു താരം. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പൃഥിരാജ്, പാര്‍വതി,രഞ്ജിത്ത് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാണ്.

 ശാന്തികൃഷ്ണ


മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് നായികമാരിലൊരാളാണ് ശാന്തികൃഷ്ണ. മലയാളത്തിന് മികച്ച സിനിമകള്‍ സമ്മാനിച്ച് താരം സിനിമയോട് വിട പറഞ്ഞെങ്കിലും ശ്കമായ കഥാപാത്രവുമായാണ് നീണ്ട ഇടവേളയ്ക്ക് ശേഷം താരം തിരിച്ചെത്തിയത്. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന സിനിമയിലൂടെയാണ് സിനിമകളില്‍ വീണ്ടും സജീവമാകാന്‍ താരം എത്തിയത്., വിഷ്ണു ലോകം, നിദ്ര, കൗരവര്‍, സവിധം, സുകൃതം, നയം വ്യക്തമാക്കുന്നു എന്നിങ്ങനെ ഒട്ടേറെ സിനിമകളെ ശാന്തിൃഷ്ണ തന്റെ കഥാപാത്രങ്ങള്‍ക്കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. 

മീരാ വാസുദേവന്‍

 തന്മാത്ര എന്ന ഒറ്റ ചിത്രത്തിലെ ഉത്തമ വീട്ടമ്മയായി എത്തിയ പ്രേക്ഷകരുടെ മനം കവര്‍ന്നതാണ്. ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ടോണി ചിറ്റേറ്റുകളം സംവിധാനം ചെയ്ത ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്തിയത്.

അമല


'എന്റെ സൂര്യപുത്രിക്ക്' എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അമല. വിവാഹത്തോടെ താരം സിനിമാ ലോകത്ത് നിന്ന് വിടപറഞ്ഞെങ്കിലും സൈറാബാനു എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. 


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു ഞാൻ'; ശ്രീനിവാസനെ അവസാനമായി കാണാൻ കണ്ടനാട്ടെ വീട്ടിലെത്തി സൂര്യ
മദ്യപിച്ചയാൾ ഓടിച്ചിരുന്ന വാഹനം വന്നിടിച്ചത് നടി നോറ ഫത്തേഹി സ‌‌ഞ്ചരിച്ചിരുന്ന കാറിൽ; താരം സുരക്ഷിത, കേസെടുത്ത് പൊലീസ്