പരമ്പരാഗത വസ്ത്രം ധരിച്ചില്ല; പ്രിയങ്കയ്ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍

By Web DeskFirst Published Feb 21, 2018, 4:10 PM IST
Highlights

ദില്ലി: ടൂറിസം അംബാസിഡര്‍ പ്രിയങ്ക ചോപ്രയുടെ ഫോട്ടോയുമായ്  ഇറക്കിയ ടൂറിസം കലണ്ടറിനെ ചൊല്ലി അസമിൽ രാഷ്ട്രീയ വിവാദം കനക്കുന്നു. പ്രിയങ്ക ചോപ്ര അല്‍പവസ്ത്രം ധരിച്ചുള്ള ഫോട്ടോയുമായി ഇറക്കിയ  കലണ്ടര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് നിയമസഭയിൽ ആവശ്യപ്പെട്ടു . അതേ സമയം കോണ്‍ഗ്രസ് തരം താണ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ഭരണ പക്ഷമായ ബി.ജെ.പിയുടെ മറുപടി. 

പരമ്പരാഗത വേഷമായ മേഖല ഛാദർ ധരിക്കാതെ ഫ്രോക്ക് ഇട്ടു നിന്നു അസ്സമിനെ അവതരിപ്പിക്കുന്നത് അംഗീരിക്കില്ലെന്നാണ് കോണ്‍ഗ്രസ് നിയമസഭാ അംഗങ്ങളുടെ നിലപാട്. അൽപ വസ്ത്രം ധരിച്ച്  ബോളിവുഡ് താരം അസം സംസ്കാരത്തെ അവഹേളിക്കുന്നുന്നുവെന്നാണ് നിയമസഭയിൽ അവര്‍ ആരോപിച്ചത് . കലണ്ടർ പിൻവലിക്കണമെന്നാവശ്യമയുര്‍ത്തിയ പ്രതിപക്ഷം നിയമസഭയിൽ ബഹളവും വച്ചു . 

പുറത്ത് നിന്ന് വരുന്നവരെല്ലാം നമ്മുടെ വേഷം ധരിക്കണം എന്ന് ആവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്നാണ് ടൂറിസം മന്ത്രി പ്രതിപക്ഷത്തിന് നല്‍കിയ മറുപടി. കലണ്ടറിനെ ചൊല്ലി നിയമസഭയിൽ ഒച്ചപ്പാടുണ്ടാകുമ്പോഴും പ്രിയങ്ക ചോപ്ര ഇതുവരെ പ്രതികരിച്ചിട്ടില്ല . കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ  പ്രളയ ദുരിതത്തെക്കുറിച്ച് നടി പ്രതികരിക്കാത്തതും അസമിൽ വിവാദമുണ്ടായിരുന്നു. ഒരു വർഷം മുൻപാണ് അസ്സമിലെ ബിജെപി സർക്കാർ പ്രിയങ്ക ചോപ്രയെ ടൂറിസം അംബാസഡറാക്കി കരാർ ഒപ്പിട്ടത്.


 

click me!