ബാഹുബലി 2 തകര്‍ത്തോടുമ്പോഴും ദംഗലിന് പുതിയ റെക്കോര്‍ഡ്

By Web DeskFirst Published May 6, 2017, 12:38 AM IST
Highlights

ഇന്ത്യന്‍ സിനിമയില്‍ കളക്ഷന്‍ റെക്കോര്‍ഡില്‍ പുതിയ ചരിത്രം സൃഷ്‍ടിച്ച് മുന്നേറുകയാണ് ബാഹുബലി 2. ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ദംഗലിനെയും പികെയുമൊക്കെയാണ് ബാഹുബലി അനായാസം മറികടന്നത്. എന്നാല്‍ ബാഹുബലിയുടെ ഈ തേരോട്ടത്തിനിടയില്‍ ദംഗല്‍ പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. ചൈനയില്‍ കഴിഞ്ഞ ദിവസം റിലീസ് ആയ ദംഗല്‍, അവിടെ ആദ്യദിവസം ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ആദ്യദിവസം ചൈനയില്‍ 20.6 കോടി രൂപയാണ് ഗുസ്‌തി ഇതിവൃത്തമായ ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഈ റെക്കോര്‍ഡ് ആമിര്‍ഖാന്‍ ചിത്രമായ പികെയ്‌ക്ക് ആയിരുന്നു. പികെ റിലീസ് ദിവസം ചൈനയില്‍നിന്ന് നേടിയത് 5.7 കോടി രൂപയായിരുന്നു. ഇതിന്റെ നാലിരട്ടി നേടിയാണ് ദംഗല്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പി കെ ചൈനയില്‍നിന്ന് 100 കോടി കളക്‌ട് ചെയ്‌തിരുന്നു. എന്നാല്‍ പൊതുവെ കായിക സിനിമകള്‍ ഇഷ്‌ടപ്പെടുന്ന ചൈനയില്‍ ദംഗല്‍ വലിയ കളക്ഷന്‍ നേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ചൈനയില്‍ ഏറ്റവുമധികം ജനപ്രീതിയുള്ള നടന്‍മാരില്‍ ഒരാളാണ് ആമിര്‍ഖാന്‍.

click me!