ബാലാജി തരണീധരൻ സംവിധാനം ചെയ്ത് വിജയ് സേതുപതി, ലിജോമോൾ ജോസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പുതിയ ചിത്രമാണ് 'ബത്ത'. സായ് അഭ്യങ്കർ സംഗീതം നൽകി ഒക്ടോബർ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 31 കോടി രൂപ കളക്ഷൻ നേടി മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.
വിജയ് സേതുപതി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ബത്ത'. ബാലാജി തരണീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ത. പ്രശസ്ത സംവിധായകൻ ആറ്റ്ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ബത്ത ആഗോളതലത്തില് ആകെ 31 കോടിയാണ് നേടിയിരിക്കുന്നത്. തമിഴ്നാട്ടില് മാത്രം ചിത്രം 27 കോടിയാണ് നേടിയിരിക്കുന്നത്. അതേസമയം ബത്തയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ഈ മാസം 29 മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
'നടുവുല കൊഞ്ചം പക്കാത്തെ കാണോം', 'സീതാകാന്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഒക്ടോബർ 1 നാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളി എത്തിയത്. മലയാളി നടി ലിജോമോൾ ജോസാണ് നായികയായി ചിത്രത്തിൽ എത്തിയിരിക്കുന്നത്. വിന്റേജ് ലുക്കിൽ വിജയ് സേതുപതി ബീഡി വലിച്ച് നിൽക്കുന്ന ബത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്തിടെ ബത്തയിലേതായി ആദ്യ ഗാനം പുറത്തുവന്നിരുന്നു. സായ് അഭ്യങ്കർ ഒരുക്കിയ ചിത്രത്തിലെ ഗാനം അച്ഛൻ- മകൾ ആത്മബന്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു. കെ കെ നഗർ ഗാന ജീവ ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.



