കീർത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ നെറ്റ്ഫ്ലിക്സ് സീരീസ് 'അക്ക'യുടെ ടീസർ പുറത്തിറങ്ങി. വൈആർഎഫ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ഈ സീരീസ് ഒക്ടോബർ 30ന് സ്ട്രീമിംഗ് ആരംഭിക്കും.
കീർത്തി സുരേഷും രാധിക ആപ്തെയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘Akka’യുടെ ടീസർ പുറത്തിറങ്ങി. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആർഎഫ് എന്റർടെയ്ൻമെന്റ് ആണ് സീരീസ് നിർമിക്കുന്നത്. ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിലൂടെ സീരീസിന്റെ സ്ട്രീമിംഗ് ആരംഭിക്കും.
1980കളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ തലമുറകളായി കെട്ടിപ്പടുത്ത് ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്ത പെർണുരു എന്ന സാങ്കൽപ്പിക രാജ്യത്താണ് കഥ നടക്കുന്നത്. ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളും അധികാരമാറ്റങ്ങളും കടുത്ത വൈരങ്ങളും നിറഞ്ഞ ഈ ലോകത്ത് ഭവാനി, രുദ്ര എന്നീ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് സീരീസിന്റെ പ്രധാന ആകർഷണം.
ധർമരാജ് ഷെട്ടിയാണ് അക്കയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. പെർണുരുവിന്റെ അധികാരഘടനയും അവിടെ നിലനിൽക്കുന്ന പാരമ്പര്യങ്ങളും വൈരങ്ങളും ഉൾപ്പെടുത്തി, സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു ഗ്യാങ്സ്റ്റർ ലോകത്തിലൂടെയാണ് സീരീസ് അവതരിപ്പിക്കുന്നത്. കീർത്തി സുരേഷ് ഭവാനിയായും രാധിക ആപ്തെ രുദ്രയായും എത്തുന്നു. കീർത്തി സുരേഷ്, രാധിക ആപ്തെ എന്നിവർക്കൊപ്പം തൻവി ആസ്മിയും പ്രധാന താരനിരയിലുണ്ട്. സംവിധാനം, രചന: ധർമരാജ് ഷെട്ടി, നിർമ്മാണം: വൈആർഎഫ് എന്റർടെയ്ൻമെന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ആദിത്യ ചോപ്ര, യോഗേന്ദ്ര മൊഗ്രെ, അക്ഷയ് വിധാനി, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ദൊറോത്തി എന്ന ചിത്രമാണ് കീര്ത്തി സുരേഷിന്റേതായി ഏറ്റവും ഒടുവില് റിലീസ് ചെയ്തത്. സനന്ത്, റിഷികാന്ത് എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളില് എത്തിയത്. പറഞ്ഞ പ്രമേയം കൊണ്ട് ശ്രദ്ധനേടിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള് ലഭിച്ചിരുന്നു.



