ഫൈനല്‍ തലേന്ന് ബിഗ് ബോസില്‍ സര്‍പ്രൈസുകളുടെ പൂരം; പുറത്തായ 11 പേര്‍ എത്തി

Published : Sep 29, 2018, 11:23 PM IST
ഫൈനല്‍ തലേന്ന് ബിഗ് ബോസില്‍ സര്‍പ്രൈസുകളുടെ പൂരം; പുറത്തായ 11 പേര്‍ എത്തി

Synopsis

ശ്വേതയോട് താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഒഴിവാക്കാനാവാത്ത സാഹചര്യം കൊണ്ടാണ് വരാത്തതെന്നും അര്‍ച്ചന മറ്റുള്ളവരോട് പറഞ്ഞു.

ഫൈനലിന് തലേദിവസമായ 97-ാം എപ്പിസോഡില്‍ ഫൈനലിസ്റ്റുകളായി അവശേഷിക്കുന്ന അഞ്ച് പേര്‍ക്കും പ്രേക്ഷകര്‍ക്കും ബിഗ് ബോസ് ഒരുക്കിയത് ഇതുവരെയില്ലാത്ത സര്‍പ്രൈസ്. ടാസ്‌കുകളോ ഗെയിമുകളോ ഒക്കെ ഒഴിഞ്ഞുനിന്ന എപ്പിസോഡില്‍ പലപ്പോഴായി പുറത്തായ 13 മത്സരാര്‍ഥികളില്‍ 11 പേരും ബിഗ് ബോസ് വീട്ടിലെത്തി. അനൂപ് ചന്ദ്രന്റേതായിരുന്നു ആദ്യത്തെ സര്‍പ്രൈസ് എന്‍ട്രി. പിന്നാലെ ഓരോരുത്തരായി എത്തി. നോമിനേഷനിലൂടെ ഏറ്റവുമാദ്യം പുറത്തായ ഡേവിഡ് ജോണ്‍ മുതല്‍ അവസാനം പുറത്തായ അദിതി റായ് വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

അനൂപ് ചന്ദ്രന്‍, ഹിമ, ഡേവിഡ് ജോണ്‍, അഞ്ജലി അമീര്‍, ദിയ സന, മനോജ് വര്‍മ്മ, ബഷീര്‍ ബഷി, രഞ്ജിനി ഹരിദാസ്, ദീപന്‍ മുരളി, അര്‍ച്ചന, അദിതി എന്നിവരാണ് ഫൈനലിസ്റ്റുകളായ അഞ്ച് പേരെ കാണാന്‍ ബിഗ് ബോസ് ഹൗസില്‍ സര്‍പ്രൈസ് സന്ദര്‍ശനം നടത്തിയത്. ശ്രീലക്ഷ്മി, ശ്വേത മേനോന്‍ എന്നിവര്‍ ഒഴികെ എല്ലാവരും എത്തിയിരുന്നു. ശ്വേതയോട് താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ഒഴിവാക്കാനാവാത്ത സാഹചര്യം കൊണ്ടാണ് വരാത്തതെന്നും അര്‍ച്ചന മറ്റുള്ളവരോട് പറഞ്ഞു. പല കാലയളവുകളില്‍ ഒരുമിച്ച് താമസിച്ച് പിരിഞ്ഞവര്‍ വീണ്ടും കാണുന്നതിന്റെ ആഹ്ലാദത്തിലും വൈകാരികതയിലുമായിരുന്നു ബിഗ് ബോസ് ഹൗസ്. എല്ലാവരും തങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ളവരുമായി കിട്ടിയ സമയത്തില്‍ കൂടുതല്‍ ചെലവഴിച്ചു. എലിമിനേഷന് ശേഷമുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ബിഗ് ബോസ് എല്ലാവര്‍ക്കും അവസരവും നല്‍കി.

തുടര്‍ന്ന് സര്‍പ്രൈസ് വിസിറ്റ് നടത്തിയവരെ മൂന്ന് സംഘങ്ങളായി ബിഗ് ബോസ് തിരിച്ചുവിളിച്ചു. ഡേവിഡ് ജോണ്‍, മനോജ് വര്‍മ്മ, അദിതി റായ്, ഹിമ ശങ്കര്‍ എന്നിവരെയാണ് ആദ്യം തിരികെ വിളിച്ചത്. മുന്‍വാതിലിലൂടെ പുറത്തേക്ക് പോകാന്‍ ഇവര്‍ക്ക് നിര്‍ദേശം ലഭിച്ചു. അര്‍ച്ചന, അഞ്ജലി, ദീപന്‍, ബഷീര്‍ എന്നിവരോട് പിന്നാലെ പുറത്തേക്ക് പോകാന്‍ ബിഗ് ബോസ് നിര്‍ദേശിച്ചു. അവശേഷിച്ച അനൂപ്, രഞ്ജിനി, ദിയ എന്നിവരോടും പുറത്തേക്ക് പോകാന്‍ കുറച്ച് സമയത്തിന് ശേഷം ബിഗ് ബോസ് ആവശ്യപ്പെട്ടു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുണ്ടായ അസൂയ ആയിരുന്നില്ല ആ ഭാവം; അവരത് കട്ട് ചെയ്ത് വച്ചത്; തുറന്നുപറഞ്ഞ് ശൈത്യ
'കേരളത്തിലെ ഉരുക്ക് വനിത, തോൽക്കാൻ പാടില്ല'; ശോഭാ സുരേന്ദ്രനെ പിന്തുണച്ച് ബി​ഗ് ബോസ് താരം