രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാൾ അശ്ലീലമായി മറ്റൊന്നുമില്ല: മഞ്ജു വാര്യരോട് ദീപ നിശാന്ത്

By Web DeskFirst Published Feb 17, 2017, 12:07 AM IST
Highlights

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാകുന്നതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും വിമര്‍ശിച്ചും നിരവിധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിപ്പുമെഴുതി. മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമൽ സംവിധാനം ചെയ്യുന്ന  ആമിയെ സിനിമയായി മാത്രം കാണണമെന്നായിരുന്നു മഞ്ജു പറഞ്ഞത്. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. എന്നാൽ ഇത് തന്റെ രാഷ് ട്രീയ പ്രഖ്യാപനമല്ലെന്നുമായിരുന്നു മഞ്ജു ഫേസ്ബുക്കില്‍ പറഞ്ഞത്. എന്നാല്‍ മഞ്ജു വാര്യരുടെ നിലപാടിനെ വിമര്‍ശിക്കുകയാണ് അധ്യാപികയായ ദീപ നിശാന്ത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാൾ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ... രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ എന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കില്‍ പറയുന്നത്.

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാഷ്ട്രീയവത്കരിക്കുക എന്നതിനർത്ഥം പാർട്ടിവൽക്കരിക്കുക എന്നല്ല എന്ന് മാർത്താ ഹാർനേക്കർ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടൽ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേർന്നു നിൽക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നർത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാൾ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ... രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ
ആശംസകൾ..

click me!