
മുംബൈ: സഞ്ജയ് ലീല ബന്‍സാലി ദീപിക പദുക്കോണിനെ നായികയാക്കി ഒരുക്കുന്ന പത്മാവതിയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. ഭാരമേറിയ ആഭരണങ്ങള്‍ ധരിച്ചുള്ള ഷൂട്ടിങിനിടെ ദീപികയുടെ കഴുത്തിന് സാരമായ പരിക്കേറ്റതാണ് കാരണം.
കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷമേ റാണി പത്മാവതിയുടെ വേഷത്തില്‍ അഭിനയിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ദീപികയുടെ വക്താവ് അറിയിച്ചു. മൂന്നാം തവണയാണ് പത്മാവതിയുടെ ചിത്രീകരണം നിര്‍ത്തി വെയ്ക്കുന്നത്. പ്രണയരംഗങ്ങള്‍ ഉണ്ടെന്നാരോപിച്ച് രജ്പുത് കര്‍ണി സേന സെറ്റ് ആക്രമിച്ചിരുന്നു.
പിന്നീട് മുംബൈയില്‍ വെച്ച് സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തു. അതിനു ശേഷം ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ദീപികയുടെ കഴുത്ത് ഉളുക്കിയത്. അലാവുദ്ധീന്‍ ഖില്‍ജിയായി റണ്‍വീര്‍ സിങും, പത്മാവതിയുടെ ഭര്‍ത്താവ് രത്തന്‍ സിങായി ഷാഹിദ് കപൂറും എത്തുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ