
ദില്ലി: പകരം വെയ്ക്കാന്‍ ബോളിവുഡില്‍ ഇന്ന് മറ്റൊരു താരമില്ലെന്നതാണ് ദീപിക പദുക്കോണിന്‍റെ ബോളിവുഡിലെ ഇപ്പോഴത്തെ പദവി. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ധൈര്യമുള്ള മികച്ച നിലപാടുകളുള്ള സ്ത്രീയാണ് താനെന്ന് ദീപിക ശരിക്കും തെളിയിക്കുകയായിരുന്നു കഴിഞ്ഞ കുറച്ചു മാസങ്ങളായി. തന്റെ തലയ്ക്ക് 2 കോടി വിലയിട്ടവരുടെയൊക്കെ വായടപ്പിച്ചിരുന്നു ദീപിക. ഇതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ചെറുപ്പം മുതല്‍ ധൈര്യമുള്ള പെണ്‍കുട്ടിയായാണ് മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയതെന്നും ദീപിക പറയുന്നു.
ഒരു അഭിമുഖത്തിനിടെയാണ് ചെറുപ്പത്തിലുണ്ടായ അനുഭവം ദീപിക പറഞ്ഞത്. 'എനിക്ക് അന്ന് 14-15 വയസ്സ് മാത്രമേ ഉണ്ടാകൂ. കുടുംബത്തോടൊപ്പം ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങള്‍ മടങ്ങുകയായിരുന്നു. അച്ഛനും അനിയത്തിയും അല്‍പ്പം മുന്നിലാണ് നടന്നത്. ഞാനും അമ്മയും പിന്നിലും. പെട്ടെന്ന് ആരോ എന്റെ പിറകില്‍ തോണ്ടുന്നതായി തോന്നി.
ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ തിരിഞ്ഞ് വേഗത്തില്‍ നടന്നു. ഞാന്‍ വിട്ടില്ല, അയാളുടെ പിറകേ ഓടി. പതിനാലു വയസ്സു മാത്രമായിരുന്നെങ്കിലും നല്ല ഉയരമുള്ള കുട്ടിയായിരുന്നു. അയാളുടെ കോളറില്‍ പിടിച്ച് നടുറോട്ടിലിട്ട് അടിച്ചു.
ബാഡ്മിന്റന്‍ പരിശീലിക്കുന്നതിനാല്‍ കൈക്ക് നല്ല ബലവും ഉണ്ടായിരുന്നു. അന്ന് അച്ഛനും അമ്മയും ഭയപ്പെടുകയല്ല ചെയ്തത്. എന്നെ അഭിനന്ദിക്കുകയായിരുന്നു. ഞാന്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ