സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി

Published : Feb 10, 2019, 09:02 AM IST
സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി

Synopsis

ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു വിവാഹ ചടങ്ങുകള്‍. തുടര്‍ന്ന് കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസയില്‍ വിവാഹസത്ക്കാരം നടത്തും

കൊച്ചി: സംവിധായകന്‍ അരുണ്‍ ഗോപി വിവാഹിതനായി. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് ലളിതമായ വിവാഹ ചടങ്ങില്‍ സഫലമായത്. നടന്‍ ദിലീപ്, കലാഭവന്‍ ഷാജോണ്‍, ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ പങ്കെടുത്തു. 

ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു വിവാഹ ചടങ്ങുകള്‍. തുടര്‍ന്ന് കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസയില്‍ വിവാഹസത്ക്കാരം നടത്തും. സിനിമാ മേഖലയിലുള്ളവര്‍ക്കായി അടുത്ത തിങ്കളാഴ്ചയാണ് വിരുന്നൊരുക്കിയിരിക്കുന്നത്. അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത ദിലീപ് ചിത്രമായിരുന്നു രാമലീല. 

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ ചിത്രം വന്‍ ഹിറ്റായിരുന്നു. രാമലീലയ്ക്ക് ശേഷം പുറത്തിറങ്ങിയ അരുണ്‍ ഗോപി ചിത്രം ഇരുപത്തിയോന്നാം നൂറ്റാണ്ടാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസിന് മുന്‍പേ 121 കോടിയുടെ നഷ്ടം! ഇതാണ് കാരണം; വന്‍ പ്രതിസന്ധിയില്‍ 'ജനനായകന്‍' നിര്‍മ്മാതാക്കള്‍
തിയറ്റര്‍ റിലിസിനു മുന്നേ ഒടിടി സ്‍ട്രീമിംഗ് തിയ്യതി പുറത്ത്, ധുരന്ദര്‍ രണ്ട് ഓണ്‍ലൈനില്‍ എവിടെ കാണാം?