'മൈ സ്റ്റോറി'യിലെ പാർവതി-പൃഥ്വി ഗാനത്തിന് ഒരു ലക്ഷം ഡിസ‍്‍ ലൈക്കുകൾ

Published : Jan 03, 2018, 03:26 PM ISTUpdated : Oct 04, 2018, 07:51 PM IST
'മൈ സ്റ്റോറി'യിലെ പാർവതി-പൃഥ്വി ഗാനത്തിന് ഒരു ലക്ഷം ഡിസ‍്‍ ലൈക്കുകൾ

Synopsis

കൊച്ചി: മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന് പിന്നാലെ നടി പാര്‍വ്വതിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ ഭാഗമായി താരം അഭിനയിച്ച ഗാനരംഗത്തിനെതിരെയും മമ്മൂട്ടി ആരാധകരുടെ പ്രതിഷേധം. റോഷ്നി ദിവാകര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിനെതിരെയാണ് പ്രതിഷേധം.

ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന പാട്ടിന് ഡിസ് ലൈക്ക് ചെയ്താണ് പ്രതിഷേധം. ഇഷ്ടമായില്ല എന്ന അർഥത്തിൽ യുട്യൂബിൽ ഈ പാട്ടിന് പ്രേക്ഷകർ നൽകിയ ഡിസ്‍ലൈക്കുകളുടെ എണ്ണം ഒരു ലക്ഷമായി.  ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ഹരിനാരായണനാണ് എഴുതിയത്. പാടിയത് ബെന്നി ദയാലും മഞ്ജരിയും.

പൃഥ്വിയും പാര്‍വതിയും അഭിനയിക്കുന്ന ഗാനരംഗത്തെയാണ് പ്രേക്ഷകര്‍ വിമര്‍ശിക്കുന്നത്. സംഗീതമോ വരികളോ വിമര്‍ശിക്കപ്പെടുന്നില്ല. വിമർശനം നേരിടുന്നത്.  പൃഥ്വിയുടെയും പാര്‍വ്വതിയുടെയും  ഡാൻസും ലുക്കുമെല്ലാം വിമർശനങ്ങൾക്ക് വിധേയമാകുകയാണ്. 

ഗാനരംഗത്തെ പരിഹസിച്ച് നിരവധി ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്.  പ്രേക്ഷകരുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കുന്നുവെന്നാണ് സംഗീത സംവിധായകന്‍ ഷാൻ റഹ്മാനും സംവിധായിക റോഷ്നി ദിനകറും പ്രതികരിച്ചു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'IFFK സിനിമ അനുഭവങ്ങളുടെ വേദി'
'എന്റെ മുത്തേ, നീ എപ്പോ എത്തി'? ഗൾഫിൽ ജോലി ചെയ്‍തിരുന്ന കടയിലെത്തി അസീസ്; വീഡിയോ വൈറൽ