
ബിഗ് ബോസ് റിയാലിറ്റി ഷോയെക്കുറിച്ച് ചര്‍ച്ച നടക്കുന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ തന്റെ പേരില്‍ മറ്റ് മത്സരാര്‍ഥികളെക്കുറിച്ച് മോശം പ്രചരണം നടക്കുന്നതായി ദിയ സന. നൂറിലേറെ അംഗങ്ങളുള്ള, സജീവമായ വാട്‌സ്ആപ് ഗ്രൂപ്പില്‍ സാബുവിനും അര്‍ച്ചനയ്ക്കുമെതിരേ തന്റെ പേരും ചിത്രവും ചേര്‍ത്ത ഒരു നമ്പരില്‍നിന്നാണ് സ്ഥിരമായി പ്രചരണം ഉണ്ടായതെന്ന് ദിയ സന, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
"സാബുവിന്റെയും അര്‍ച്ചനയുടെയും മറ്റും സുഹൃത്തുക്കളാണ് ഇത്തരത്തില്‍ ഒരു കാര്യം നടക്കുന്നതായി ശ്രദ്ധയില്‍ പെടുത്തിയത്. ഡിപിയായി എന്റെ ചിത്രവും ഒപ്പം ദിയ സന എന്ന പേരും ആ വാട്‌സ്ആപ് നമ്പരില്‍ ഉണ്ടായിരുന്നു. അത് കണ്ട് പലര്‍ക്കും തെറ്റിദ്ധാരണ ഉണ്ടായി. സാബുച്ചേട്ടന്റെ ഭാര്യയൊക്കെ എന്നോട് ഇക്കാര്യം ചോദിച്ചു. ഈ ഗ്രൂപ്പില്‍ ഇന്നലെ വരെ ഞാന്‍ ഉണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടാണ് ജോയിന്‍ ചെയ്തത്. ഒരു അഡ്മിന്റെ നമ്പര്‍ എന്റെ കൈവശം ഉണ്ടായിരുന്നു. ഞാന്‍ പരാതി കൊടുക്കുമെന്ന് അയാളോട് പറഞ്ഞു. ബിഗ് ബോസ് മത്സരാര്‍ഥികളുടെ പല ഫാന്‍സ് ഗ്രൂപ്പുകളുമുണ്ട്, വാട്‌സ്ആപില്‍. അതില്‍ പലതിലും ഞാനുള്‍പ്പെടെയുള്ളവര്‍ അംഗങ്ങളാണ്. ചര്‍ച്ചകളിലൊന്നും റെസ്‌പോണ്ട് ചെയ്യാറില്ല, മറിച്ച് പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ വേണ്ടിയാണ് ഇത്തരം ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.."
സൈബര്‍ സെല്ലിന് പരാതി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ബിഗ് ബോസ് ഷോയെ ഒരുതരത്തിലും ഇത് ബാധിക്കരുതെന്ന് ഉള്ളതിനാല്‍ നൂറ് ദിവസം അവസാനിച്ചതിന് ശേഷമെ അതിനെക്കുറിച്ച് ആലോചിക്കുന്നുള്ളുവെന്നും ദിയ സന പറഞ്ഞു. "സൈബര്‍ സെല്ലിലെ ഒരു ഉദ്യോഗസ്ഥനോട് ഇക്കാര്യം സംസാരിച്ചിരുന്നു. പരാതി കൊടുക്കാനാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ബിഗ് ബോസിനെ അങ്ങനെയൊരു പരാതി ഒരു തരത്തിലും ബാധിക്കരുതെന്നും ഉണ്ടെനിക്ക്. ബിഗ് ബോസുമായി 100 ദിവസത്തെ എഗ്രിമെന്റ് ഉണ്ട്. 100 ദിവസത്തിന് ശേഷം ബിഗ് ബോസ് ടീമുമായി ചര്‍ച്ച ചെയ്തിട്ട് പരാതി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കും." വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ തന്റെ ഐഡന്റിറ്റി ഉപയോഗിച്ച് മറ്റെന്തെങ്കിലും ചീറ്റിംഗ് നടന്നിട്ടുണ്ടോ, പണമിടപാട് നടന്നിട്ടുണ്ടോ എന്നൊന്നും അറിയില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു ദിയ സന.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ