
തിരുവനന്തപുരം: തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ക്കെതിരായ പോരാട്ടത്തിന് പിന്തുണയും നല്‍കി ഡോക്യുമെന്‍ററി സംവിധായക സംഗമം. ഞായറാഴ്ച വൈകുന്നേരം അന്താരാഷ്ട്രാ ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രമേള(ഐഡിഎസ്എഫ്എഫ്കെ)യുടെ വേദിയിലാണ് ഡോക്യുമെന്‍ററി സംവിധായകര്‍ ഒത്തുകൂടിയത്. തൊഴിലിടത്തെ ചൂഷണങ്ങള്‍ക്കെതിരെയും ലിംഗസമത്വത്തിനുമായി പ്രവര്‍ത്തുക്കുന്ന ഡബ്ല്യൂസിസിക്ക് അംഗങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ" കൈകാര്യം ചെയ്തത് അങ്ങേയറ്റം മോശമായിട്ടാണെന്ന് ചലച്ചിത്ര നിര്‍മാതാവും സംവിധായകയുമായ സുരഭി ശര്‍മ പറഞ്ഞു. രാജ്യത്തുടനീളമുള്ള 300 മാധ്യമ പ്രവര്‍ത്തകര്‍ ഒപ്പിട്ടു നല്‍കിയ ശ്രദ്ധ ക്ഷണിക്കല്‍ പരാതിയില്‍ യാതൊരു നടപടിയുമെടുക്കാത്ത 'അമ്മ' സംഘടന സ്വീകരിച്ച നടപടികള്‍ ഞെട്ടിക്കുന്നുവെന്നും ഇതിലൂടെ അവരുടെ നയം വ്യക്തമായെന്നും അവര്‍ പറഞ്ഞു.
ആരോപണ വിധേയനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതോടെ സംഘടന ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാണ്. സാംസ്കാരിക മന്ത്രാലയത്തിന്‍റെ കീഴില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് വിതരണ പരിപാടിയിലേക്ക് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായി സംവിധായകന്‍ ദീപു പറഞ്ഞു. തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രാലയത്തോട് ശക്തമായി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകരായ സീമന്തിനി ധുരു, അനന്ത് പട്വര്‍ധന്‍, ദെബോളിന മജുംദര്‍, മിഥാലി ബിശ്വാസ്, കോയല്‍ സെന്‍, റഫീഖ് ഇല്യാസ്, അമുധന്‍ ആര്‍.പി, ജിഷ എന്നിവരും പ്രതിഷേധ സംഗത്തില്‍ പങ്കെടുത്തു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ