നിസ്സഹായതയിലെ പ്രതീക്ഷ; മമ്മൂട്ടിയുടെ പേരന്‍പിന്‍റെ ടീസറിന് ഗംഭീര അഭിപ്രായം

By Web DeskFirst Published Jul 22, 2018, 8:52 PM IST
Highlights
  • അമുദന്‍റെ മകള്‍ പാപ്പയെ പരിചയപ്പെടുത്തുകയാണ് രണ്ടാം ടീസര്‍

മമ്മൂട്ടിയെ സംബന്ധിച്ചടുത്തോളം പേരന്‍പ് എന്ന തമിഴ് ചിത്രം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഓരോ വാര്‍ത്തകളും ചലച്ചിത്ര പ്രേമികളെ ആവേശത്തിലാക്കുന്നതാണ്. അന്താരാഷ്ട്രാ തലത്തില്‍ തന്നെ ഇതിനികം ശ്രദ്ധനേടിക്കഴിഞ്ഞ പേരന്‍പ് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തിളങ്ങുന്ന അധ്യായമാകുമെന്നാണ് വിലയിരുത്തലുകള്‍.

നിസ്സഹായതയിലെ പ്രതീക്ഷ പങ്കുവച്ച് ചിത്രത്തിന്‍റെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.

 

ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അതേസമയം തന്നെ അമുദന്‍ സ്നേഹസമ്പന്നനായ പിതാവുമാണ് അമുദന്‍റെ മകള്‍ പാപ്പയെ പരിചയപ്പെടുത്തുകയാണ് രണ്ടാം ടീസര്‍. സാധനയാണ് മമ്മൂട്ടിയുടെ മകളായി വേഷമിടുന്നത്.

സമുദ്രക്കനി, ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി അമീര്‍, സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട്  തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ഛായാഗ്രാഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റും നിര്‍വഹിച്ചിരിക്കുന്നു.

click me!