'ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല'

By WEB DESKFirst Published Jul 22, 2018, 5:12 PM IST
Highlights
  • രാഷ്ട്രീയത്തില്‍ കമല്‍ തിളങ്ങും
  • കമല്‍ മികച്ച നേതാവ്

കൊച്ചി:ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് നടി ശ്രുതി ഹാസൻ. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ സിനിമാ മേഖലയിൽ മാത്രം ഒതുങ്ങുന്നില്ല. രാഷ്ട്രീയത്തിൽ അച്ഛൻ കമൽഹാസൻ തിളങ്ങുമെന്നും കമൽ മികച്ച നേതാവാണെന്നും, ശ്രുതി ഹാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സിനിമാലോകത്ത് ഒരു പതിറ്റാണ്ട് പിന്നിടുകയാണ് ശ്രുതി ഹാസന്‍. തുകൊണ്ട് തന്നെ അല്‍പം സെലക്ടീവാണ് അഭിനയരംഗത്ത് ശ്രുതിയിപ്പോള്‍.

കമല്‍ ഹാസന്‍റെ മകള്‍ എന്നതിന് അപ്പുറം കോളിവുഡിലും ബോളിവുഡിലും ടോളിവുഡിലും നായികയായും ഗായികയായും നിലയുറപ്പിച്ചിരിക്കുന്നു ശ്രുതി ഹാസൻ. പത്ത് വര്‍ഷം സിനിമകളില്‍ അഭിനയിച്ച തനിക്കിപ്പോള്‍ 10 വര്‍ഷത്തിനിപ്പുറം വേണ്ടത് തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് ശ്രുതി പറയുന്നു.  രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്ന് അഭിപ്രായപ്പെട്ട ശ്രുതി പക്ഷെ സിനിമാമേഖലയിലെ വിവാദങ്ങളെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാനില്ലെന്ന നിലപാടിലാണ്. 

സ്ത്രീകള്‍ രാജ്യത്ത് സുരക്ഷിതരാണെന്ന് കരുതുന്നില്ല. സിനിമാമേഖലയെ പറ്റി ഞാൻ പറയുന്നില്ല. ‍ഞാൻ ഈ മേഖലയിലൂടെ വളർന്നുവന്നയാളാണ്. കമലിന്‍റെ മകളായതുകൊണ്ട് മാത്രമല്ല എനിക്ക് സ്നേഹവും ബഹുമാനവും ലഭിച്ചതെന്ന് കരുതുന്നു. ഞാൻ നല്ല ആളുകളേയും അത്ര നല്ലതല്ലാത്ത ആളുകളേയും കണ്ടിരിക്കുന്നു.എല്ലാ മേഖലയിലും ഉണ്ട് ഇത്തരക്കാരെന്നാണ് ശ്രുതിയുടെ അഭിപ്രായം. കമല്‍ഹാസനൊപ്പം അഭിനയിക്കുന്ന സബാഷ്നായിഡുവാണ് ശ്രുതിയുടെ അടുത്ത ചിത്രം...അച്ഛനോടൊപ്പം അഭിനയിക്കാനതിന്‍റെ സന്തോഷവും ശ്രുതി പങ്കുവെച്ചു.
 

click me!