സോഷ്യല്‍ മീഡിയയിലെ ചതിക്ക് പ്രതികാരം വീട്ടുന്ന പെണ്‍കുട്ടി - ഷോര്‍ട് ഫിലിം കാണാം

By Web DeskFirst Published May 31, 2016, 8:39 AM IST
Highlights

സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പുമായി ഒരു ഷോര്‍ട് ഫിലിം. ഇന്റര്‍നെറ്റിലെ സൗഹൃദക്കൂട്ടായ്‍മകളിലൂടെയുള്ള പ്രണയം അതുവഴി പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്നതുമായ സംഭവങ്ങള്‍  ചൂണ്ടിക്കാണിക്കുകയും  പെണ്‍കുട്ടികള്‍ പ്രതികരിക്കേണ്ടതുണ്ടെന്നും പറയുകയാണ് ഡൂംസ് ഡേ എന്ന ഒരു ഷോര്‍ട് ഫിലിം. അതേസമയം ഏതു സഹായത്തിനും വിളിച്ചാല്‍ കയ്യകലത്ത് ഉണ്ടാകുന്ന പുതിയ സൗഹൃദത്തെ കുറിച്ചും ചിത്രം പറയുന്നു. മഹേഷ് എം ആർ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. എബിൻ വർഗീസ് വയനാട് ആണ് ചിത്രത്തിന്റെ ചീഫ് അസോസിയ്റ്റ് ഡയറക്ടറും എഡിറ്ററും.

click me!