
മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന 'ഡ്രാമാ'യുടെ രണ്ടാം ടീസര്‍ പുറത്തെത്തി. മോഹന്‍ലാലും ആശാ ശരത്തും പ്രത്യക്ഷപ്പെടുന്ന 24 സെക്കന്‍റ് വീഡിയോയില്‍ മോഹന്‍ലാലിന്‍റെ ഡയലോഗാണ് ഉള്ളത്. 'ഫെമിനിസ്റ്റുകളുടെ ഇന്‍റര്‍നാഷണല്‍ കോര്‍ട്ടില്‍ പോലും എന്‍റെയീ കേസിന് ജാമ്യം കിട്ടും. പിന്നെ, വെറുതെ വിടുകേം ചെയ്യും' എന്നാണ് ഡയലോഗ്.
ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിംഗ് സന്ദീപ് നന്ദകുമാര്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam