'പൊട്ടൻകളി ഇന്നസെന്‍റില്‍ നിന്ന് ഊ. ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ?'

Web Desk |  
Published : Jul 02, 2018, 10:08 AM ISTUpdated : Oct 02, 2018, 06:45 AM IST
'പൊട്ടൻകളി ഇന്നസെന്‍റില്‍ നിന്ന് ഊ. ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ?'

Synopsis

'പൊട്ടൻകളി ഇന്നസെന്‍റില്‍ നിന്ന് ഊ. ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ?'

തിരുവനന്തപുരം:  ദിലീപിനെ തിരിച്ചെടുക്കാന്‍ താന്‍ ' അമ്മ' യോഗത്തില്‍ ആവശ്യപ്പെട്ട നടി ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശാരദക്കുട്ടി.  പൊട്ടന്‍ കളി ഇന്നസെന്‍റില്‍ നിന്ന് ഊര്‍മിള പഠിച്ചതാണോ, അതോ തിരിച്ചാണോ എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചോദിക്കുന്നത്. എന്തായാലും ആണ്‍വീടിന്‍റെ അഷ്ടൈശ്വര്യലക്ഷ്മി അവിടെ ഉള്ളിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ലെന്നും ശാരദക്കുട്ടി പറയുന്നു.

ഉ .. ഊ എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്. അത് കേട്ടാല്‍ നാണവും മാനവും ഉള്ളവര്‍ ഛര്‍ദ്ദിക്കും, ആദ്യമായാണ് ഒരു മനുഷ്യ ജീവിയെ ഒറ്റത്തൊഴിക്ക് മറിച്ചിടണമെന്ന് തോന്നുന്നതെന്നും ശാരദക്കുട്ടി കുറിപ്പില്‍ പറയുന്നുണ്ട്. അമ്മ യോഗത്തില്‍ ദിലീപിനായി വാദിച്ചെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഊര്‍മിള ഉണ്ണിക്ക് നേരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 

ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയായ നടിക്കൊപ്പം നില്‍ക്കേണ്ട ഊര്‍മിള ആരോപണ വിധേയനായ ആളെ പിന്തുണയ്ക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്താണ് യാഥാര്‍ഥ്യമെന്ന് ആര്‍ക്കും അറിയില്ലെന്നായിരുന്നു ഊര്‍മിള ഉണ്ണി കോഴിക്കോട് പ്രതികരിച്ചത്. അതേപോലെ ദിലീപിനെ തിരിച്ചെടുക്കാന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നില്ലെന്നും, ദിലീപിനെ നമ്മുടെ സംഘടന തിരിച്ചെടുക്കുന്നുണ്ടോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഊര്‍മിളയുടെ വിശദീകരണം. ഈ പ്രതികരണത്തിന് പിന്നാലെയാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

പൊട്ടൻകളി ഇന്നസെന്റിൽ നിന്ന് ഊ.ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..ഏതായാലും ആ ആൺവീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ഉ.. ഊ.. എന്ന് അക്ഷരമാലയിൽ പോലും മിണ്ടരുത്. അത് കേട്ടാൽ നാണോം മാനോം ഉള്ളവർ ശർദ്ദിക്കും.ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു..

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയത്തുടര്‍ച്ചയ്ക്ക് നിവിന്‍ പോളി, ഇനി ബി ഉണ്ണികൃഷ്‍ണനൊപ്പം; ബിഗ് ബജറ്റ് ചിത്രത്തിന് പാക്കപ്പ്
2 ദിവസം, 'സര്‍വ്വം മായ' ശരിക്കും എത്ര നേടി? കളക്ഷന്‍ ആദ്യമായി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍