രാമലീല; വെല്‍ സെഡ് മഞ്ജു, നിന്റെ നിലപാടിനെ ബഹുമാനിക്കുന്നു: ഭാഗ്യലക്ഷ്മി

Published : Sep 24, 2017, 09:33 PM ISTUpdated : Oct 05, 2018, 02:18 AM IST
രാമലീല; വെല്‍ സെഡ് മഞ്ജു, നിന്റെ നിലപാടിനെ ബഹുമാനിക്കുന്നു: ഭാഗ്യലക്ഷ്മി

Synopsis

നടി അക്രമിക്കപ്പെട്ട് കേസില്‍ ജയിലില്‍ കഴിയുന്ന നടനും മുന്‍ ഭര്‍ത്താവുമായ ദിലീപിന്റെ ചിത്രം രാമലീലയെ അനുകൂലിച്ച മഞ്ജു വാര്യരുടെ നിലപാടിനെ അഭിനന്ദിച്ച് ഡബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

ചിത്രം ബഹിഷ്‌കരിക്കാന്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ നശിപ്പിക്കണമെന്നുമുള്ള ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ജു വാര്യര്‍ ചിത്രത്തിന് പിന്തുണയുമയി എത്തിയത്. കഥയറിയാതെ വിമര്‍ശിക്കുന്നവര്‍ക്ക നല്‍ക്കുന്ന മികച്ച മറുപടിയാണ് മഞ്ജുവിന്റെതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. 

വിര്‍ശിക്കുന്നവരോട് പ്രതികരിക്കാതെ നിന്റെ വഴിയില്‍ സഞ്ചരിക്കുന്നത് നിന്നില്‍സത്യമുണ്ടെന്ന് വശ്വസിക്കുന്നത് കൊണ്ടാണെന്നും ആ പക്വതയും സമചിത്തതയുമാണ് നിന്നോടുള്ള സ്‌നേഹമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. മഞ്ജു വാര്യര്‍ നേരത്തെ രാമലീലയെ പിന്തുണച്ച് രംഗത്ത് വന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ് വായിക്കാം.

വെല്‍  സെഡ് മഞ്ജു.. .നിന്റെ ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു..
കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്കൊണ്ടാണ്...ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം..ആ പക്വതയും സമ ചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്നേഹം..നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു..
അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്...ഈ ധൈര്യം എന്നുമുണ്ടാവട്ടെ..

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'ലൂസടിച്ച്' ഫയർഫോഴ്സ്, 'ഓപ്പറേഷൻ സുഭാഷ്' സക്സസ്, കൊച്ചി മെട്രോ തൂണിൽ ദിവസങ്ങളായി കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു, തുള്ളിച്ചാടി നാട്ടുകാര്‍
ഇവർ എന്നെക്കാൾ താഴെയല്ല, പ്ലീസ്, വാടാ...; ഫിലിം ഫെയർ അവാർഡ് വാങ്ങി ആസിഫിനെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ച് മമ്മൂട്ടി, കൈയടിച്ച് സദസ്