'ചലഞ്ചിംഗ് റോള്‍ ആയിരുന്നു തൊണ്ടി മുതലിലേത്, അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം'

By Web DeskFirst Published Apr 13, 2018, 12:51 PM IST
Highlights
  •  അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് ഫഹദ് ഫാസില്‍

അറുപത്തിയഞ്ചാമത് ദേശീയ പുരസ്കാരത്തില്‍ മലയാളികള്‍ക്ക് അഭിമാന നേട്ടമായി ഒരുപിടി പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചത് തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിനാണ്. 

അവാര്‍ഡ് കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. തന്‍റെ താത്പര്യമനുസരിച്ചുള്ള സിനിമകള്‍ മലയാളികള്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ മലയാളി ആയതിനാലാണ് തനിക്ക് ഇത്തരം സിനമകള്‍ ചെയ്യാനാകുന്നതെന്നും  മലയാളിയായി ജനിച്ചത് ഭാഗ്യമായി കാണുന്നിവെന്നും പുരസ്കാരം ലഭിതച്ചതിനോട് ഫഹദ് പ്രതികരിച്ചു. 

എന്നാല്‍ തൊണ്ടിമുതലിന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും തനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫഹദ്. 

സിനിമ ആളുകള്‍ തിയേറ്ററുകളില്‍ കണ്ട് പണം ലഭിച്ചാല്‍ മതി അവാര്‍ഡ് ഒക്കെ പിന്നീട് വന്നോളും. ചിത്രം വാണിജ്യപരമായ വിജയമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും ഫഹദ്. അപ്പോഴും ചിത്രത്തിന്‍റെ സംവിധായകന്‍ ദിലീഷ് ആണ് മഹേഷിന്‍റെ പ്രതികാരത്തേക്കാള്‍ വിജയമാകുമെന്ന് ധൈര്യം തന്നതെന്നും ഫഹദ്. 

ഏറ്റവും ചലഞ്ചിംഗ് ആയ റോള്‍ ആയിരുന്നു തൊണ്ടി മുതലിലേത്. എവിടെയാണ് കഥ നടക്കുന്നത് എന്നത് പ്രധാനകാര്യമാണ്. പൊലീസ് സ്റ്റേഷനില്‍ ഇതുവരെ കയറിയിട്ടില്ലാത്ത തനിക്ക് സ്ഥിരമായി പൊലീസ് സ്റ്റേഷനില്‍ കയറുന്ന കള്ളന്‍റെ വേഷം ചെയ്യുക എന്നത് വെല്ലുവിളി ആയിരുന്നു. കൂടെ ഉള്ളവര്‍ അഭിനയത്തെ സഹായിച്ചു. 

സിനിമകള്‍ മനസ്സിലാകുന്നത് ഷൂട്ട് ചെയ്ത് കഴിയുന്പോള്‍ മാത്രമാണ്. ഫോകസ് ആയി സിനിമ തെര‌ഞ്ഞെടുക്കുന്ന ആളല്ല, താന്‍ അത് സംഭവിച്ച് പോകുന്നതാണെന്നും ഫഹദ് വ്യക്തമാക്കി. സിനിമയുടെ സ്വഭാവം മാറ്റുക എന്നത് തന്‍റെ ഉദ്ദേശമല്ലെന്നും ഫഹദ്. 


 
 

click me!