ഫെബ്രുവരി 14 വാലന്റൈന്‍സല്ല, ഇന്ത്യയുടെ ബ്ലാക്ക് ഡേയാണ്; അനുമോളുടെ പോസ്റ്റ് വൈറലാകുന്നു

Web Desk   | Asianet News
Published : Feb 15, 2020, 11:39 PM IST
ഫെബ്രുവരി 14 വാലന്റൈന്‍സല്ല, ഇന്ത്യയുടെ ബ്ലാക്ക് ഡേയാണ്; അനുമോളുടെ പോസ്റ്റ് വൈറലാകുന്നു

Synopsis

പ്രണയദിനത്തില്‍ നമ്മള്‍ ആരെയാണ് പ്രണയിക്കേണ്ടത്, ആരെയാണ് ഓര്‍ക്കേണ്ടത് എന്ന തരത്തില്‍ അനുമോൾ പോസ്റ്റുചെയ്ത ചിത്രവും, എഴുത്തുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുമോള്‍ താരം എന്ന നിലയില്‍ ഉയരുന്നതെങ്കിലും, കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും ആരാധകരെ സൃഷ്ടിച്ചത്. പ്രണയദിനത്തില്‍ നമ്മള്‍ ആരെയാണ് പ്രണയിക്കേണ്ടത്, ആരെയാണ് ഓര്‍ക്കേണ്ടത് എന്ന തരത്തില്‍ താരം പോസ്റ്റുചെയ്ത ചിത്രവും, എഴുത്തുമാണ് ഇപ്പോള്‍ സോഷ്യൽമീഡിയായിൽ വൈറലായിരിക്കുന്നത്.

താരത്തിന്റെ പോസ്റ്റ് - ഫെബ്രുവരി 14 ഇന്ന് ലോകം എങ്ങും വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നു. പക്ഷെ ഈ ഡേ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ബ്ലാക്ക് ഡേ ആണ്. ബാക്കി ഉള്ളവര്‍ക്ക് സമാധാനത്തോടെ എല്ലാ ആഘോഷങ്ങളും ആഘോഷിക്കാന്‍ വേണ്ടി ഇന്ത്യയുടെ ബോര്‍ഡറില്‍ ഉറക്കമൊഴിച്ച് കാവല്‍ ഇരുന്ന 41 സി.ആര്‍.പി.എഫ് ജവാന്മാരെ മനസാക്ഷി ഇല്ലാതെ കൊന്നുകളഞ്ഞ ദിവസം ആണ് ഫെബ്രുവരി 14. അതുകൊണ്ട് പട്ടാളക്കാര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും അവരെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഇന്ന് കരിദിനം ആണ്. ഇന്ന് വാലന്റൈന്‍സ് ദിനം അല്ല നമ്മുടെ ജവാന്‍മാരോട് സ്‌നേഹം കാണിക്കാനും. ജീവത്യാഗം ചെയ്തവരെ ഓര്‍ക്കാന്‍ ഉള്ള ഒരു ദിവസമായിരിക്കണം ഫെബ്രുവരി 14. നമ്മള്‍ (14 ഫെബ്രുവരി 2020) വാലന്റൈന്‍സ് ഡേ ആഘോഷിക്കുമ്പോള്‍ ആ 41 വീടുകളില്‍, രാജ്യത്തിന് പുല്‍വാല്‍മ ആക്രമണത്തിന്റെ ആദ്യ വാര്‍ഷികം ആയിരിക്കും. ഓര്‍മയിരിക്കുക ഫെബ്രുവരി 14 പുല്‍വാമ അറ്റാക്ക് ഡേ. ബ്ലാക്ക് ഡേ ഓഫ് ഇന്ത്യ. നമുക്ക് വേണ്ടി വീരചരമം പ്രാപിച്ച ആ സൈനികരോട് ആണ് നമ്മുടെ സ്‌നേഹം കാണിക്കേണ്ടത്. ജയ് ഹിന്ദ്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക