
ജക്കാര്‍ത്ത: നടി നടാഷ സൂരിക്ക് സഹാസിക വിനോദത്തിനിടെ ഗുരുതരമായ പരിക്ക്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വച്ചാണ് വെച്ചാണ് താരത്തിന് ബന്‍ജി ജംപിങ്ങിനിടെ നടിക്ക് അപകടം സംഭവിച്ചത്. 2006ലെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയ നടിയും മോഡലുമാണ് നടാഷ സൂരി. ജക്കാര്‍ത്തയില്‍ ഒരു സ്വകാര്യ ചടങ്ങിന് പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി.
ബന്‍ജി ജംപിങ്ങ് നടത്തുന്നതിനിടെ സുരക്ഷ കയര്‍ പൊട്ടിയാണ് അപകടം സംഭവിച്ചത്. നടി തലകീഴായി തടാകത്തിലേക്ക് വീഴുകയായിരുന്നു. ജക്കാര്‍ത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി. ഇരുപത്തിനാല് മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
2016ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കിംഗ് ലയറിലൂടെയാണ് നടാഷ അഭിനയ രംഗത്തേക്കെത്തുന്നത്. നിരവധി ടിവി ചാനല്‍ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. അനുപം ഖേറും മനീഷ് പോളും അഭിനയിക്കുന്ന ബാ ബാ ബ്ലാക്ക് ഷീപ്പാണ് നടാഷയുടെ വരാനിരിക്കുന്ന ചിത്രം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ