'കിടപ്പറ രംഗത്തില്‍ ഗിന്നസ് റെക്കോഡ് നഷ്ടമായി'

Published : Feb 18, 2018, 05:55 PM ISTUpdated : Oct 04, 2018, 06:41 PM IST
'കിടപ്പറ രംഗത്തില്‍ ഗിന്നസ് റെക്കോഡ് നഷ്ടമായി'

Synopsis

വിവാദങ്ങളുണ്ടാക്കി ഹോളിവുഡ് ചിത്രം  'ഫിഫ്റ്റി ഷേഡ്‌സി' ലെ സെക്‌സ് സീനുകള്‍ ഒരു ദിവസം മാത്രം ചിത്രീകരിച്ചിരുന്നെങ്കില്‍  ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ പ്രവേശിക്കുമായിരുന്നെന്ന് നടി ഡെക്കോട്ടാ ജോണ്‍സണ്‍. രംഗം വിവിധ ലൊക്കേഷനുകളിലായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നതെന്നും രണ്ടാം ഭാഗത്തിന്‍റെയും മൂന്നാം ഭാഗത്തിന്‍റെയുമെല്ലാം സീനുകള്‍ പുറകേ പുറകേ ചിത്രീകരിക്കേണ്ടിവന്നെന്ന് താരം ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

പലര്‍ ഉള്‍പ്പെട്ട സെക്‌സ് സീനുകള്‍ ആയിരുന്നതിനാല്‍ കൂടുതല്‍ ഭാഗത്തും എല്ലാവരും ഒരുമിച്ചു തന്നെയുണ്ടായിരുന്നു. ഒന്നോ രണ്ടോ ആഴ്ച ചിലര്‍ വിട്ടു നിന്നെന്നു മാത്രം. മൂന്ന് ഭാഗങ്ങളുള്ള ചിത്രത്തില്‍ തനിക്ക് ഏറെ വെല്ലുവിളി നേരിടേണ്ടി വന്നത് പുതിയ സിനിമ ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഫ്രീഡത്തില്‍ കണ്ണുകെട്ടി കൈകള്‍ ബന്ധിച്ചുള്ള സെക്സ് സീന്‍ ചിത്രീകരിച്ചപ്പോഴായിരുന്നു. 

യാതൊരു മുന്നറിയിപ്പും കൂടാതെ തന്നോട് ആ രംഗം പെട്ടെന്ന് ചിത്രീകരിക്കുകയായിരുന്നു. മതിയായ തയ്യാറെപ്പുകളില്ലാതെ പെട്ടെന്ന് ഒരു രംഗം ചിത്രീകരിക്കേണ്ടി വന്നത് ശരിക്കും ഷോക്കായിരുന്നു.  മൂന്ന് സിനിമകളിലും തനിക്ക് ഏറെ ദുഷ്‌ക്കരമായി തോന്നിയ രംഗവും ഇതായിരുന്നു. മൂന്നാമത്തെ ഭാഗത്തിലെ ഈ രംഗത്ത് വേലി പോലെയുള്ള ഒരു സ്ഥലത്ത് തന്‍റെ കൈകളും കാലുകളും ഒരു ഗേറ്റില്‍ ചങ്ങലക്കിട്ട നിലയിലായിരുന്നു. കണ്ണുകള്‍ കെട്ടിയ നിലയിലായിരുന്നു. 

രംഗം മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല എന്നതിനാല്‍ റിഹേഴ്‌സലോ മാനസീകമായി തയ്യാറെടുപ്പോ നടത്താനായില്ല. രംഗം ചിത്രീകരിച്ചപ്പോള്‍ ശരിക്കും വിറച്ചു പോയെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞയാഴ്ച പുറത്തു വന്ന സിനിമയുടെ മൂന്നാം ഭാഗം റിലീസ് ചെയ്ത രാജ്യങ്ങളിലെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം